ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാപ്രസിഡന്റുമാര്‍, മതാധ്യാപകര്‍ എന്നിവരും ക്രിസ്മസ് ശുശ്രൂഷയില്‍ പങ്കെടുത്ത ആയിരത്തോളം വിശ്വാസിസമൂഹവും ചടങ്ങിനു സാക്ഷ്യം വഹിച്ചു.
കുടുംബവര്‍ഷാചരണത്തിന്റെ വിജയത്തിനു വേണ്ടി രൂപതാ ഫാമിലിഅപ്പസ്‌തോലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാര്‍ത്ഥന ജോണിക്കുട്ടി അച്ചന്‍ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.
ആഗോളകത്തോലിക്കാസഭയില്‍ അടുത്തവര്‍ഷം നടക്കാന്‍പോകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണു രൂപത 2015 കുടുംബവര്‍ഷമായി ആചരിക്കുന്നത്. 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെ ആഗോളസഭ സമര്‍പ്പിതവര്‍ഷമായി ആചരിക്കുകയാണു. പൂര്‍ണസമര്‍പ്പണത്തിലൂടെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരെയും, കുടുംബങ്ങളെയും അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതിനും, പ്രേഷിതരംഗങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരോടും ആദരവു പുലര്‍ത്തുന്നതിനുള്ള മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചാണു സഭ പ്രേഷിതവര്‍ഷം ആചരിക്കുന്നത്.
അടുത്തവര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന എട്ടാമത് ആഗോളകുടുംബസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കും എന്ന വസ്തുതയും കുടുംബവര്‍ഷാചരണത്തിനു പ്രേരകശക്തിയാകും. ക്രൈസ്തവമൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വര്‍ദ്ധിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണു മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബസംഗമത്തിന്റെ ലക്ഷ്യം. സ്‌നേഹമാണു നമ്മുടെ ദൗത്യം, സമ്പൂര്‍ണസജീവകുടുംബം എന്നതാണു കുടുംബസംഗമത്തിന്റെ മുദ്രാവാക്യം.
ലോകമാസകലം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന കുടുംബശിഥിലീകരണ ത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി 2015 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ റോമില്‍ നടക്കാന്‍പോകുന്ന മെത്രാന്മാരുടെ സിനഡും വര്‍ഷാചരണത്തിനു ശക്തി പകരും.
ജോസ് മാളേയ്ക്കല്‍, ഫോട്ടോ: ജോസ് തോമസ്
from kerala news edited
via IFTTT