Story Dated: Saturday, December 27, 2014 12:05
ഭോപ്പാല്‍: മധ്യപ്രദേശില്‍ മലിനമായ ജലം കുടിച്ച് 200 കുട്ടികള്‍ അവശനിലയില്‍. സത്‌ഖേര, ഹനുമന്തിയ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് വിഷബാധയേറ്റത്. പൈപ്പില്‍ നിന്നും വെള്ളം കുടിച്ചവരാണ് അവശനിലയിലാണ്. പൈപ്പിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് മലിനജലം കലര്‍ന്നതാണ് അപകട കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി.
വെള്ളിയാഴ്ച വൈകിട്ടാണ് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് മന്ദ്‌സൗര്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പ്രദീപ് ശര്‍മ്മ അറിയിച്ചു.
from kerala news edited
via IFTTT