121

Powered By Blogger

Friday, 26 December 2014

ആല്‍ബനി മലയാളി അസോസ്സിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 3ന്‌







ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസ്സിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷം 2015 ജനുവരി 3 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തുന്നു.

'ജിംഗിള്‍ ബെല്‍സ് 2015' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം സ്‌കെനക്റ്റഡിയിലെ പ്രോക്‌ടേഴ്‌സ് ജി.ഇ. തിയ്യേറ്ററില്‍ (432 സ്‌റ്റേറ്റ് സ്ട്രീറ്റ്, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക് 12305) രാവിലെ 11:30ന് ആരംഭിക്കും. ഫാ. ജോസഫ് വര്‍ഗീസ് (വികാരി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി) ക്രിസ്തുമസ് സന്ദേശം നല്‍കും.


ക്രിസ്മസ് കരോള്‍, നൃത്തനൃത്യങ്ങള്‍, സ്‌കിറ്റ്, നേറ്റിവിറ്റി ഷോ, ഫാഷന്‍ ഷോ, മ്യൂസിക് മുതലായ വൈവിധ്യമാര്‍ന്ന അനേകം കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ ക്രിസ്മസ്പുതുവത്സരാഘോഷം വേറിട്ട അനുഭവമായിരിക്കുമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ സുനില്‍ സക്കറിയ, മിലന്‍ അജയ്, അനീഷ് ചെറിയാന്‍, ദീപ പിള്ള എന്നിവര്‍ പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ 518 470 7462, ജയേഷ് 518 441 3069, മിലന്‍ 310 309 0636, ദീപു 201 993 2267. വെബ്: www.cdmany.org











from kerala news edited

via IFTTT