അതിനു ശേഷം 2015-2016 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയിട്ട് തിരഞ്ഞെടുത്തത് ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ പ്രസദ്ധീകരണമായ ധ്വനിയുടെ എഡിറ്ററും, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനും, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കമ്മിറ്റി മെമ്പറും, ലാനയുടെ മിഷിഗണ്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്ററും ആയ ജെയിംസ് കുരീക്കാട്ടില്‍ ആണ്.
സെക്രട്ടറിയായി ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ഫോമാ ന്യൂസ് ടീം ചെയര്‍മാനുമായ വിനോദ് കൊണ്ടൂര്‍ ഡേവിഡാണ്. ട്രഷററായി, മുന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു. അദ്ദേഹം കെ എച്ച് എന്‍ എ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ശ്രീ നാരായണ ധര്‍മ്മ പരിഷിത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വൈസ് പ്രസിഡണ്ടായി കെ എച്ച് എന്‍ എയുടെ നാഷണല്‍ വൈസ് പ്രസിഡന്റ്, ധ്വനി മുന്‍ എഡിറ്റര്‍, ഐറാണിമുട്ടം എഴുത്തച്ഛന്‍ അക്കാഡമി, തുഞ്ചന്‍ സ്മാരക സമിതി സ്ഥിരാംഗം, മുന്‍ ലാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച സുരേന്ദ്രന്‍ നായരാണ്.ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ശാലിനി പ്രശാന്ത്, ഇംഗ്ലിഷില്‍ ഡോക്ടറേറ്റും, ലാനാ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കുകയും, ഡി എം എയുടെ ധ്വനിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
വളരെ ശക്തമായ ഒരു കമ്മിറ്റിയെയും ഇവരോടൊപ്പം തിരഞ്ഞെടുക്കപെടുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ മുന്‍ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് കര്‍ത്തനാള്‍ 586 747 7801
ജെയിംസ് കുരീക്കാട്ടില്‍ 248 837 0402
വാര്‍ത്ത അയച്ചത്: വിനോദ് കൊണ്ടൂര്‍
from kerala news edited
via IFTTT