Story Dated: Saturday, December 27, 2014 12:01
സോള്‍: ഹോളിവുഡ് സിനിമ ദി ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്‌ക്ക് നേരെ വടക്കന്‍ കൊറിയയുടെ വംശീയാക്രമണം. ഒബാമയെ 'കുരങ്ങന്‍' എന്ന് വിശേഷിപ്പിച്ച വടക്കന്‍ കൊറിയ ഹാക്കിംഗിന്റെ കുറ്റം അമേരിക്കയുടെ മേല്‍ ചുമത്തുകയും സോണിയുടെ വെബ്‌സൈറ്റില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുകയും ചെയ്‌തു.
സിനിമ റിലീസ് ചെയ്‌തതിന് പിന്നില്‍ ഒബാമയാണ്. ഇതില്‍ പറഞ്ഞിരിക്കുന്നത് നിയമവിരുദ്ധവും അസത്യവും പ്രതികരിക്കപ്പെടേണ്ടതുമാണെന്ന് ശനിയാഴ്‌ച കിം നേതൃത്വം നല്‍കുന്ന പ്രതിരോധ വിഭാഗം പ്രതികരിച്ചിരുന്നു. വീണ്ടു വിചാരമില്ലാത്ത ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മഴക്കാടുകളിലെ കുരങ്ങനെ പോലെയാണെന്നും പ്രതിരോധ വിഭാഗം പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.
ഇതു രണ്ടാം തവണയാണ് ഒബാമയെ വടക്കന്‍ കൊറിയ കുരങ്ങിനോട് ഉപമിക്കുന്നത്. ഒബാമയ്‌ക്ക് കുരങ്ങന്റെ ഷേയ്‌പ്പാണെന്ന് കഴിഞ്ഞ മെയ് മാസം ആദ്യം വടക്കന്‍ കൊറിയ പ്രതികരിച്ചിരുന്നത് വിവാദമായതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം. അതേസമയം അന്താരാഷ്‌ട്ര നേതാക്കളെക്കുറിച്ച് വടക്കന്‍ കൊറിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ വൃത്തികെട്ട ചെന്നായ എന്ന് വിശേഷിപ്പിച്ച വടക്കന്‍ കൊറിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗീയുന്‍ ഹീ യെ വേശ്യയെന്നും വിശേഷിപ്പിച്ചിരുന്നു.
വടക്കന്‍ കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ നെ വധിക്കുന്നതിന്റെ ഒരു ആക്ഷേപഹാസ്യ കഥയാണ് 'ദി ഇന്റര്‍വ്യൂ'വില്‍ സോണി എന്റര്‍ടെയ്‌ന്‍മെന്റ് പറഞ്ഞിരിക്കുന്നത്. ചിത്രം റിലീസ് ചെയ്‌താല്‍ തീയറ്ററുകളില്‍ തീവ്രവാദി ആക്രമണം നടത്തുമെന്ന് വടക്കന്‍ കൊടിയ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സോണി ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബ്‌ളോഗ് എഴുതുകയും സോണി തീരുമാനം മാറ്റുകയും ക്രിസ്‌മസിന് തന്നെ റിലീസ് ചെയ്യുകയും ചെയ്‌തു.
from kerala news edited
via IFTTT