121

Powered By Blogger

Friday, 26 December 2014

മിലി പ്രോമോ സോങ് എത്തി











രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിലി'യുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന 'മണ്‍പാത നീട്ടുന്ന...' എന്ന ഗാനമാണ് പ്രോമോ ആയി പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു സംഗീത സംവിധായകനായ ഗാപി സുന്ദറും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമല പോളും ബേബി നന്ദനയുമാണ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റു രണ്ടു പേര്‍.




ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള സൂചന നല്‍കും വിധമാണ് പ്രോമോ സോങ് ഒരുക്കിയിരിക്കുന്നത്. മിലി എന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ കഥ വികസിക്കുന്നത്.

ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ചിത്രമാണ് മിലി. നിവിന്‍ പോളിയാണ് നായകന്‍. സനുഷ, ഷംന കാസിം, സായ്കുമാര്‍, ബിന്ദു പണിക്കര്‍, അമോല്‍ പലേക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.











from kerala news edited

via IFTTT

Related Posts:

  • രണ്ട് പ്രണയചിത്രങ്ങളുമായി നിവേദ തെലുങ്കിലേക്ക്‌ നിവേദ തോമസ് തമിഴും കടന്ന് തെലുങ്കിലേക്ക്. രണ്ട് പ്രണയചിത്രങ്ങളില്‍ നായികവേഷം ചെയ്തുകൊണ്ടാണ് താരം തെലുങ്കിലേക്ക് ചുവടുവെക്കുന്നത്. നവീന്‍ ചന്ദ്രയുടെ ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് എന്ന ചിത്രത്തില്‍ നായികയായിട്ടാണ് നിവേദ ആദ… Read More
  • ഓര്‍മകള്‍ക്ക് ഒരു ക്ഷണക്കത്ത്‌ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അന്തരിച്ചിട്ട്മാര്‍ച്ച് 11ന് പതിനെട്ടു വര്‍ഷം...ഈയിടെ അദ്ദേഹത്തിന്റെ ആദ്യ മകള്‍ശ്യാമളാദേവിക്കുഞ്ഞമ്മയ്ക്ക് ഒരു കല്യാണക്കത്ത് കിട്ടി.ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ചടിക്കപ്പെട്ട ഒന്ന്!അത് ത… Read More
  • വേലൈ ഇല്ല പട്ടതാരി രണ്ടാം ഭാഗം തുടങ്ങും 2014 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വേലൈ ഇല്ല പട്ടതാരിയുടെ രണ്ടാം ഭാഗം വരുന്നു. ധനുഷ് തന്നെ നായക വേഷം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കുന്ന തിരക്കി… Read More
  • 100 ഡെയ്‌സ് ഓഫ് ലവ് ഗാനങ്ങളെത്തി ദുല്‍കര്‍-നിത്യ ജോഡിയുടെ റൊമാന്റിക് ചിത്രം 100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങളെത്തി. കമലിന്റെ മകന്‍ ജനൂസ് മൊഹമ്മദിന്റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് കൊച്ചി ലുലുമാളില്‍ നടന്നു.മാസ്റ്റര്‍ ക്രാഫ്… Read More
  • താരപുത്രന്മാര്‍ക്കും മഞ്ജുവിനും ഒപ്പം ബച്ചന്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരുടെ മക്കള്‍ക്കും മഞ്ജുവാര്യര്‍ക്കുമൊപ്പം ബോളിവുഡിന്റെ ബിഗ്ബി. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യത്തിനായി മുണ്ടും ഷര്‍ട്ടും അണിഞ്ഞ് ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ബച്ചന്‍ ഫേസ്ബുക്കില്‍ പോ… Read More