Story Dated: Friday, December 26, 2014 03:22
ജയ്‌പ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് തീവ്രവാദി ഭീഷണി. രാജസ്‌ഥാനിലെ 16 മന്ത്രിമാര്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ മുജാഹിദിന്റെ പേരിലാണ് ഇ-മെയില്‍ അയച്ചിരിക്കുന്നത്.
'ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുമാണ്. നിങ്ങള്‍ക്ക് വലിയൊരു അപ്രതീക്ഷിത സമ്മാനം നല്‍കാനുള്ള തയാറെടുപ്പിലാണ്. ജനുവരി 26ന് രാജസ്‌ഥാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തും. നിങ്ങള്‍ക്കു തടയാന്‍ പറ്റുമെങ്കില്‍ തടയുക എന്നുമാണ്' ഇ-മെയിലിന്റെ ഉള്ളടക്കം.
10 ക്യാബിനറ്റ് മന്ത്രിമാര്‍ക്കും ആറ് സഹമന്ത്രിമാര്‍ക്കുമാണ് ഭീഷണി ഇ-മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയില്‍ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചതായി രാജ്‌സ്ഥാന്‍ ആഭ്യന്തര മന്ത്രി വ്യക്‌തമാക്കി. പരിഭ്രാന്തി സൃഷ്‌ടിക്കാന്‍ വ്യാജസന്ദേശം അയച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പെഷവാര്‍ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT