Story Dated: Saturday, December 27, 2014 01:22
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. ദാവൂദിന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് കറാച്ചിയിലെ ക്ലിഫ്ടണിലാണ് താമസിക്കുന്നതെന്നും ടെലിഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ദാവൂദ് ദുബായിലെ ചിലരുമായി നടത്തിയ സംഭാഷണം പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദാവൂദിനെ വധിക്കാനുള്ള റോയുടെ നീക്കം വളരെയടുത്തുവരെ എത്തിയിരുന്നുവെന്നും അവസാന നിമിഷം ഇന്ത്യയില്‍ നിന്നെത്തിയ ഒരു ഫോന്‍ സന്ദേശമാണ് റോയുടെ പരിശ്രമം ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.
from kerala news edited
via IFTTT