Story Dated: Friday, December 26, 2014 04:36
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടനും സ്‌റ്റില്‍ ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍ ബാലകൃഷ്‌ണന്റെ സംസ്‌കാരം നടത്തി. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംസ്‌കാരം. ഏക മകന്‍ ജയകൃഷ്‌ണന്‍ ചിതയക്ക് തീ കൊളുത്തി.
പൗഡിക്കോണത്തെ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സിനിമാ-രാഷ്‌ട്രീയ രംഗത്ത് നിന്ന് പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സി.പി.ഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, നടന്‍ പ്രേംകുമാര്‍ തുടങ്ങിവര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
സ്‌റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയിലെത്തിയ ബാലകൃഷ്‌ണന്‍ പിന്നീട് ഹാസ്യ താരമായി തിളങ്ങിയിരുന്നു. രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയിലൂടെയാണ് അദ്ദേഹംം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് 162 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.
from kerala news edited
via IFTTT