121

Powered By Blogger

Friday, 28 January 2022

സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു|Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ കനത്ത വില്പന സമ്മർദത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെൻസെക്സ് 407 പോയന്റ് നേട്ടത്തിൽ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻടപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസർവ്, വിപ്രോ, എസ്ബിഐ, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/32D4WFl
via IFTTT