121

Powered By Blogger

Friday, 28 January 2022

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഫോണുകളും നിര്‍മിക്കാന്‍ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സമാർട്ട്ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റിൽ പുനക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും. പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാർട്ട് വാച്ച് ഉൾപ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണം പ്രോത്സാഹിപ്പിച്ച് കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ മേഖലകളെക്കൂടി കയറ്റമതി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ. ബാറ്ററി പായ്ക്കുകൾ, ചാർജറുകൾ, യുഎസ്ബി കേബിളുകൾ, കണക്ടറുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവ നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് രാജ്യത്ത് നിർമിക്കാൻ കഴിയും. നിലവിൽ രാജ്യത്തിന് 25 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പാദനശേഷിയുണ്ട്. ആഗോളതലത്തിലുള്ള ശേഷിയുടെ 12ശതമാനമാണിത്. 2026ഓടെ ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ കയറ്റുമതി 1,30,000 കോടി(17.3 ബില്യൺ ഡോളർ)രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തൽ. Centre may revise duty on electronics, phone parts.

from money rss https://bit.ly/3G7iTcf
via IFTTT