Story Dated: Wednesday, January 7, 2015 03:20
നെയ്യാറ്റിന്‍കര: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃ മാതാവിനെയും കോടതി റിമാന്‍ഡ് ചെയ്‌തു. പോങ്ങില്‍ നങ്കരത്തലമേലെ വിജയന്റെ മകള്‍ വൈശാലി (23) മരണപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് സാബു (25), മാതാവ് സരോജനി (50) എന്നിവരുടെ പേരില്‍ കേസെടുത്തത്.
ബി.എസ്സി നഴ്‌സിംഗ് പാസായ വൈശാലിയുടെ ഭര്‍ത്താവ് അദ്ധ്യാപകനാണ്. പ്രേമിച്ച് വിവാഹം കഴിച്ച അയല്‍വാസികളാണിവര്‍. വിവാഹശേഷം കൂടുതല്‍ സ്വര്‍ണത്തിനും ലക്ഷങ്ങള്‍ക്കുമായി പ്രേരിപ്പിച്ചിരുന്നു. നടക്കാത്തതിനാല്‍ സരോജനിയുടെ ചായക്കടയില്‍ വൈശാലിക്ക് കഠിനജോലിയും വീട്ടംഗങ്ങളുടെ പീഡനങ്ങളും പതിവായിരുന്നു. വഴിതടയല്‍ അടക്കം നിരവധി ഉപരോധസമരങ്ങള്‍ക്കുശേഷമാണ് പ്രതികളുടെ അറസ്‌റ്റുണ്ടായത്. ഒക്‌ടോബര്‍ 25നായിരുന്നു വൈശാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
from kerala news edited
via IFTTT