Story Dated: Wednesday, January 7, 2015 05:24
എടപ്പാള്‍: നാട്ടുകാരുടെ സ്‌നേഹവായ്‌പിന് കാത്തു നില്‍ക്കാതെ മുഹമ്മദ്(52)യാത്രയായി. കരള്‍ രോഗത്തെ തുടര്‍ന്നു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമ്പറമ്പ് തറയില്‍ മുഹമ്മദ് ഇന്നലെ രാത്രി 9.30ഓടെ മരിച്ചു.മുഹമ്മദിന്റെ ഭാര്യ സുഹറ കരള്‍ പകുത്ത് നല്‍കാന്‍ തയ്ായറായിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം സാധിച്ചിരുന്നില്ല. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ തറയില്‍ മുഹമ്മദ് ചികില്‍സ സഹായസമിതി രൂപീകരിച്ചിരുന്നു. ഈ സഹായ സമിതി യുടെ നേതൃത്ത്വത്തില്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും പണം സ്വരൂപിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് മരണപെട്ടത്.മുഹമ്മദിന്‍റെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി അയിങ്കലത്തെ ഒരു ബസുടമയും തന്‍റെ രണ്ടു ബസ്സിലെ തൊഴിലാളികളും കൂലി ഉപേക്ഷിച്ച് സര്‍വീസ് നടത്തിയിരുന്നു. ഇതിലൂടെ സ്വരൂപിച്ച അന്‍പതിനായിരം രൂപ ഇന്നു കൈമാറാനിരിക്കെയായിരുന്നു വിധി മുഹമ്മദിന്റെ മരണം.
from kerala news edited
via IFTTT