121

Powered By Blogger

Tuesday, 6 January 2015

പൈപ്പ്‌ പൊട്ടി; എ.സി. റോഡ്‌ നിറയെ കുഴികള്‍











Story Dated: Wednesday, January 7, 2015 03:16


കുട്ടനാട്‌: ജല അഥോറിട്ടിയുടെ പൈപ്പ്‌ ലൈന്‍ പൊട്ടി രൂപപ്പെട്ട കുഴികള്‍ എ.സി റോഡില്‍ മരണക്കെണിയാകുന്നു. റോഡിന്‌ കുറുകെ സ്‌ഥാപിച്ചിട്ടുള്ള കുടിവെള്ള വിതരണ പൈപ്പ്‌ പൊട്ടി വെള്ളം കുത്തിയൊലിച്ച്‌ നെടുമുടി ജ്യോതി ജംഗ്‌ഷനു സമീപവും പൂപ്പള്ളി ജംഗ്‌ഷനു പടിഞ്ഞാറുഭാഗത്തും രൂപപ്പെട്ട വലിയ കുഴികളാണ്‌ മാസങ്ങളായി എ.സി റോഡില്‍ അപകടഭീഷണിയുയര്‍ത്തുന്നത്‌. ഇത്‌ സംബന്ധിച്ച്‌ നാട്ടുകാര്‍ നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌.


എന്നാല്‍ ടെണ്ടര്‍ നടപടി നടത്തിയ പ്രവര്‍ത്തി ഏറ്റെടുത്ത്‌ നടത്താന്‍ കരാറുകാര്‍ തയാറാകാത്തതാണ്‌ കാരണമെന്ന്‌ ജലഅഥോറിട്ടി അധികൃതര്‍ പറയുന്നു. സാധാരണ അറ്റകുറ്റപ്പണി എന്ന നിലയില്‍ എടുക്കുന്ന എസ്‌റ്റിമേറ്റ്‌ അനുസരിച്ചുള്ള തുക ഉപയോഗിച്ച്‌ ഈ പ്രവര്‍ത്തി ചെയ്‌താല്‍ മുതലാകാത്തതാണ്‌ കരാറുകാര്‍ മാറിനില്‍ക്കാന്‍ കാരണമെന്നും വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ ഉടന്‍ നടപ്പാക്കുമെന്നും അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു.


ഒരുവര്‍ഷത്തിലേറെയായ കുഴികളില്‍ നിത്യേന നിരവധി വാഹനങ്ങളാണ്‌ അപകടത്തില്‍പ്പെടുന്നത്‌. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹന യാത്രികരുമാണ്‌. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സൈക്കിളില്‍ യാത്രചെയ്‌ത കര്‍ഷകത്തൊഴിലാളി അപകടത്തില്‍പ്പെട്ട്‌ മരിച്ചിരുന്നു. കുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ വലത്തോട്ട്‌ തിരിച്ച സൈക്കിളില്‍ പിന്നാലെ വന്ന കാറിടിച്ചാണ്‌ നെടുമുടി സ്വദേശി ഷാജി മരിച്ചത്‌.അപകടസാധ്യതയേറെയുള്ള ഇവിടെ ആവശ്യത്തിന്‌ തെരുവുവിളക്ക്‌ ഇല്ലാത്തതും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു.










from kerala news edited

via IFTTT