121

Powered By Blogger

Tuesday, 6 January 2015

ഓട്ടോറിക്ഷ ബൈക്കിലിടിച്ച്‌ മദ്രസാധ്യാപകന്‍ മരിച്ചു











Story Dated: Wednesday, January 7, 2015 05:24


mangalam malayalam online newspaper

നിലമ്പൂര്‍: ഓട്ടോറിക്ഷയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. പോത്തുകല്ല്‌ മുണ്ടേരിയിലെ കരിമ്പനക്കണ്ടി അബുഹാജിയുടെ മകന്‍ മുഹമ്മദ്‌ മുസ്ല്യാര്‍(38) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ട്‌ ഏഴരയോടെയാണ്‌ കരിമ്പുഴ കെ.റ്റി.ഡി.സി ടാമറിന്റ്‌ ഹോട്ടലിനു സമീപം വള്ളുവശ്ശേരി സെന്‍ട്രല്‍ നഴ്‌സറിയുടെ കവാടത്തിനു മുന്നിലാണ്‌ അപകടം. കരുളായി ഓര്‍ഫനേജ്‌ ഇംഗ്ലീഷ്‌ സ്‌കൂളിലെ അറബിക്‌ അധ്യാപകനായ മുഹമ്മദ്‌ മുസ്ല്യാര്‍ ക്ലാസ്സ്‌ കഴിഞ്ഞ്‌് ബൈക്കില്‍ മുണ്ടേരിയിലെ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടന്ന്‌ മുന്നിലേക്ക്‌ വന്ന്‌ മുഹമ്മദ്‌ മുസ്ല്യാരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ ദൃക്‌്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന്‌ തെറിച്ച്‌ വീണ്‌ റോഡരികിലെ വേലിക്കല്ലില്‍ തലയിടിച്ചാണ്‌ അപകടമുണ്ടായത്‌. തൊട്ടു പിറകിലുണ്ടായിരുന്ന വാഹന യാത്രികരും മറ്റും ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപ്രത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേലേ മുണ്ടേരിയിലെ ഹയാത്തുല്‍ ഇസ്ലാം സുന്നി ജുമാ മസ്‌ജിദിലെ മുത്തവല്ലിയാണ്‌്്. ദീര്‍ഘകാലമായി കരുളായി തര്‍ബിയ്ത്തുല്‍ ഔലായദ്‌ മദ്രയിലും അധ്യാപകനായിരുന്നു. എസ്‌.വൈ.എസ്‌ പോത്തുകല്‍ പഞ്ചായത്ത്‌ മുന്‍പ്രസിഡന്റും എസ്‌.വൈ.എസ്‌. നിലമ്പൂര്‍ മണ്ഡലം കൗണ്‍സിലറുമായിരുന്നു. മാതാവ്‌: സൈനബ.സുമയ്യയാണ്‌ ഭാര്യ. മക്കള്‍: മിദ്‌ഹ, സന്‍ഹ, മിദാദ്‌, സലീല്‍. സഹോദരങ്ങള്‍: അഹമ്മദ്‌, ഫാത്തിമ, നബീസ, മറിയുമ്മ, കദീജ, അായിശ, റുബീന കബറടക്കം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന്‌ മുണ്ടേരി വലിയ ജുമാമസ്‌ജിദില്‍ നടക്കും. മൃതദേഹം രാവിലെ പത്തരക്ക്‌ കരുളായി പിലാക്കോട്ടുപാടം ഓര്‍ഫനേജ്‌ കാമ്പസില്‍ പൊതുദര്‍ശനത്തിന്‌ വെക്കും.










from kerala news edited

via IFTTT