Story Dated: Wednesday, January 7, 2015 05:24
വടക്കഞ്ചേരി: മരം വെട്ടുന്നതിനിടെ തൊഴിലാളി തെങ്ങിനു മുകളില്‍ നിന്ന് വീണ് മരിച്ചു. പുതുക്കോട് പുളിച്ചോട്ടുതെരുവില്‍ പൂട്ടാന്‍വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഹുസൈന്‍(ഹുസ്സന്‍-58) ആണ് മരിച്ചത്. പുതുക്കോട് ജി.ജി.എം.എല്‍.പി സ്‌കൂളിന് മുന്നിലുള്ള സെയ്‌ത്മുഹമ്മദിന്റെ വീട്ടിലെ തെങ്ങ് മുറിക്കുന്നതിന്റെ ഭാഗമായി ഓല വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി നിലത്തുവീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സാധാരണ വടം പിടിക്കാറുള്ള ഹുസ്സന്‍ ഇന്നലെ തെങ്ങിനു മുകളില്‍ കയറുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. മറ്റൊരാള്‍ സമീപത്തെ തെങ്ങിനുമുകളില്‍ ഉണ്ടായിരുന്നു. മൃതദേഹം ഇന്‍ക്വസ്‌റ്റിനുശേഷം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: മുജീബ് റഹ്‌മാന്‍(റിയാദ്), യൂനസ്, റിയാസ്, നൗഫല്‍, ഷഹര്‍ബാന്‍. മരുമക്കള്‍: കബീര്‍, റസിയ, ഷെമീന, ഷെമി.
from kerala news edited
via IFTTT