Story Dated: Wednesday, January 7, 2015 03:20
നെയ്യാറ്റിന്‍കര: വര്‍ഷാന്ത്യ ദിവസം രാത്രി ചെമ്പകരാമന്‍തുറ എല്‍.സി. സ്റ്റീഫന്റെ വീട്ടില്‍ നിന്നും 12 പവന് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുമൊബൈല്‍ ഫോണുകളും 1000രൂപയും മോഷണം പോയിരുന്നു. ചെങ്കല്‍ചൂള കോളനിയിലെ നിരവധി കേസുകളിലെ പ്രബിത്ത്, കൂട്ട് പ്രതി റോബിന് എന്നിവരാണ് കസ്റ്റഡിയിലായത്. പോങ്ങിലില്‍ വീടാക്രമിച്ച് അച്ഛനെയും കുഞ്ഞിനെയും എട്ടുമാസം മുമ്പ് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് പ്രബിത്ത്.
മോഷ്ടിക്കപ്പെട്ട മൊബൈല്ഫോണിലേക്കുള്ള സന്ദേശങ്ങളെ പിന് തുടര്‍ന്നാണ് കേസിന് തുമ്പുണ്ടാക്കിയത്. 12 പവന് മാലയും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഡിവൈ.എസ്.പി. എന്‍. ജയകുമാര്‍, പൂവാര്‍ സി.ഐ. ജി. ഉജ്ജ്വല്‍കുമാര്‍, കാഞ്ഞിരംകുളം എസ്.ഐ. ശാന്തകുമാര്‍, എ.എസ്.ഐ ജയരാജ്, സന്തോഷ് കുമാര്‍, പ്രേംദേവ്, ഷാജി തുടങ്ങിയവരാണ് കേസന്വേഷിച്ചത്.
from kerala news edited
via IFTTT