121

Powered By Blogger

Tuesday, 6 January 2015

നോക്കുകൂലി വാങ്ങിയതായി പരാതി











Story Dated: Wednesday, January 7, 2015 03:20


വെള്ളറട: വീടു നിര്‍മ്മാണത്തിനുള്ള തടികയറ്റുന്നതിന്‌ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയതായി പരാതി. കിളിയൂര്‍, നെടുവാന്‍കുന്ന്‌ സ്വദേശി സുനിലാണ്‌ പരാതിയുമായി തൊഴില്‍ വകുപ്പിനെ സമീപിച്ചത്‌. സുനിലിന്റെ പുരയിടത്തില്‍ നിന്ന ആഞ്ഞില്‍മരം സഹോദരന്റെ സഹായത്തോടെ മുറിച്ച്‌ വാഹനത്തില്‍ കയറ്റി സാമില്ലിലേക്ക്‌ കൊണ്ടുപോകാന്‍ ഒരുങ്ങവെയാണ്‌ തൊഴിലാളികള്‍ തര്‍ക്കവുമായി രംഗത്തെത്തിയത്‌. വാഹനത്തെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇവര്‍ 2000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയും ഒടുവില്‍ ആയിരം രൂപ രേഖകള്‍ ഒന്നും നല്‍കാതെ കൈപ്പറ്റി കടന്നുകളഞ്ഞുവെന്നാണ്‌ സുനില്‍ വകുപ്പ്‌ അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.










from kerala news edited

via IFTTT