Story Dated: Wednesday, January 7, 2015 03:16
മാരാരിക്കുളം: മുഹമ്മയില്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന് പൂര്‍ണപിന്തുണയുമായി എസ്.എന്‍.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍.കഴിഞ്ഞ നാലിന് എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചദിന രാപ്പകല്‍ സമരത്തിന് ആശംസയര്‍പ്പിക്കാനെത്തിയതായിരുന്നു യൂണിയന്‍ സെക്രട്ടറി കെ.എന്‍ പ്രേമാനന്ദന്‍.
രണ്ടുവര്‍ഷമായി മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്‌ടര്‍മാരുടെ അഭാവംമൂലം രാത്രി ചികിത്സ മുടങ്ങിയിരുന്നു. കൂടാതെ ആവശ്യ മരുന്നുകളും ലഭ്യമല്ലാതായതോടെ രാത്രി ചികിത്സ പൂര്‍ണമായും നിലച്ചു. ഇതേ തുടര്‍ന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൂന്നാംഘട്ട സമരത്തിന്‌ജനപിന്തുണയേറുന്നു.
from kerala news edited
via IFTTT