Story Dated: Wednesday, January 7, 2015 08:14
ജറുശലേം: ഹെരോദാ രാജാവ് യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകള്‍. ജറുസലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപത്തുളള ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാ രാജാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്. യോഹന്നാന്റെ സുവിശേഷത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണു ചരിത്ര ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്. യേശുവിനെ വിചാരണ ചെയ്ത സ്ഥലം ഉടന്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാണ് ഇസ്രയേല്‍ തീരുമാനം.
ദാവീദിന്റെ ഗോപുരത്തിനു സമീപമാണു കൊട്ടാരത്തിന്റെ സ്ഥാനം. 15 വര്‍ഷം മുമ്പാണു കൊട്ടാരം കണ്ടെത്തിയത്. തുടര്‍ഗവേഷണങ്ങളാണു ഹെരോദാവിന്റെ ജറുശലേമിലെ കൊട്ടാരം തിരിച്ചറിയാന്‍ സഹായകമായത്.
പഴയ ജറുശലേമിലാണു ഹെറോദാവിന്റെ കൊട്ടാരമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഏകാഭിപ്രായമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ വിചാരണ ചെയ്ത സ്ഥലം സംബന്ധിച്ചായിരുന്നു തര്‍ക്കം. പൊന്തിയോസ് പീലാത്തോസ് യേശുവിനെ വിചാരണ ചെയ്തതും ഹെരോദാവിന്റെ കൊട്ടാരവളപ്പിലാണെന്നു ഒരു വിഭാഗം ഗവേഷകര്‍ ഉറച്ചുനിന്നതോടെയാണു തര്‍ക്കം തുടങ്ങിയത്. ടെമ്പിള്‍ മൗണ്ടിലായിരുന്നു വിചാരണയെന്ന വാദവും ശക്തമായിരുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനമായത്. നോര്‍ത്ത് കരോളിന സര്‍വകലാശാലയിലെ ഷിമോണ്‍ ഗിബ്‌സണിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണു വിചാരണ സ്ഥലം സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതു സംബന്ധിച്ചു സഭകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
from kerala news edited
via IFTTT