121

Powered By Blogger

Tuesday, 6 January 2015

കാല്‍വഴുതി കനാലില്‍ വീണ്‌ അഞ്ചു വയസുകാരന്‍ മരിച്ചു











Story Dated: Wednesday, January 7, 2015 05:22


mangalam malayalam online newspaper

മാവേലിക്കര: കളിയ്‌ക്കുന്നതിനിടയില്‍ കാല്‍വഴുതി കനാലില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. കൊച്ചാലുംമൂട്‌ വിശ്വവിദ്യാലയത്തിലെ യു.കെ.ജി വിദ്യാര്‍ത്ഥി കല്ലിമേല്‍ തകിടിയില്‍ റ്റി.റ്റി. ചോനയുടെ മകന്‍ ഏദല്‍.റ്റി.ചോനയാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പനിയായതിനാല്‍ ഏദല്‍ ഇന്നലെ സ്‌കൂളില്‍ പോയില്ല. വീടിനു മുന്നില്‍ കളിയ്‌ക്കുന്നതിനിടയില്‍ സമീപമുള്ള പി.ഐ.പി കനാലില്‍ കാല്‍വഴുതി വീഴുകയായിരുന്നു. അയല്‍വാസികള്‍ കുട്ടിയെ കരയ്‌ക്കെത്തിച്ച്‌ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന്‌ കല്ലിമേല്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മാതാവ്‌: ചിന്നമ്മ ചോന. സി.ആര്‍.പി.എഫില്‍ നിന്നു വിരമിച്ച ചോനയും ഭാര്യ രാജസ്‌ഥാനില്‍ റിട്ട. ഗവ. നേഴ്‌സ് ചിന്നമ്മയ്‌ക്കും മക്കളില്ലാതിരുന്നതിനെ തുടര്‍ന്ന്‌ അഞ്ചുവര്‍ഷം മുന്‍പ്‌ ദത്തെടുത്തതാണ്‌ ഏദലിനെ.










from kerala news edited

via IFTTT