121

Powered By Blogger

Tuesday, 6 January 2015

തെരുവുനായ്‌ വന്ധ്യംകരണ പദ്ധതിക്കു തുടക്കമായി











Story Dated: Wednesday, January 7, 2015 03:20


തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കു തുടക്കമായി. ഇന്നലെ പേട്ടയിലെ മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ചന്ദ്രിക പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പേട്ട മൃഗാശുപത്രിയിലാണു വന്ധ്യംകരണത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടം നടന്നത്‌. ഇന്നലെ തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനും തുടക്കമായി. നായ്‌ക്കളുടെ ശല്യം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നു നഗരസഭയും മൃഗസംരക്ഷണ സംഘടനയായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലും (എച്ച്‌.എസ്‌.ഐ) സംയുക്‌തമായാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ശ്രീനഗറില്‍ നിന്നുള്ള ഡോക്‌ടറാണ്‌ വന്ധ്യംകരണം നടത്തുന്നത്‌. .


ഒരു നായയെ വന്ധ്യംകരണം ചെയ്യുന്നതിന്‌ 445 രൂപയാണ്‌ ചിലവുവരുന്നത്‌. ഈ തുക നഗരസഭ നല്‍കും. നഗരസഭയുടെ കണക്കുപ്രകാരം നൂറു വാര്‍ഡുകളില്‍ അന്‍പതിനായിത്തോളം നായ്‌ക്കള്‍ ഉണ്ടാകുമെന്നാണ്‌ വിലയിരുത്തല്‍. ജി.പി.എസ്‌ സംവിധാനം വഴിയാണ്‌ നായ്‌ക്കളുടെ സര്‍വെ പൂര്‍ത്തിയാക്കിയത്‌. ഇതുപ്രകാരം എടുത്ത കണക്ക്‌ വ്യക്‌തമാണോയെന്ന ആശങ്കയിലാണ്‌ അധികൃതര്‍. ചവറുകള്‍ക്കിടയിലും വാഹനങ്ങള്‍ക്കടിയിലും കിടക്കുന്ന നായ്‌ക്കളുടെയെല്ലാം എണ്ണം ഇതിലൂടെ ലഭ്യമാകുമോയെന്ന കാര്യത്തില്‍ മാത്രമാണ്‌ ആശങ്കയുള്ളത്‌. ഘട്ടംഘട്ടമായി നഗരസഭ പരിധിക്കുള്ളിലെ തെരുവുനായ്‌ക്കളുടെ പ്രജനനം വന്ധ്യംകരണം വഴി തടയാനാകുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.










from kerala news edited

via IFTTT