Story Dated: Wednesday, January 7, 2015 03:20
വെള്ളമുണ്ട: 35-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ രണ്ടാം ദിനത്തില്‍ വേദികളില്‍ കല്‍പ്പറ്റ എന്‍.എസ്.എസിന്റെയും മീനങ്ങാടി ജി.എച്ച്.എസ്.എസിന്റെയും മുന്നേറ്റം. എച്ച്.എസ്.എസ് വിഭാഗത്തില്‍ മീനങ്ങാടി ജി.എച്ച്.എസ്.എസ് 81 പോയിന്റുമായാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ കല്ലോടി സെന്റ് ജോസഫ്‌സ്- 73 പോയിന്റ്. എന്‍.എസ്.എസ് കല്‍പ്പറ്റ 63 പോയിന്റ് നേടി മൂന്നാംസ ്‌ഥാനത്തുണ്ട്. എച്ച്.എസ് വിഭാഗത്തില്‍ എന്‍.എസ്. എസ് കല്‍പ്പറ്റയാണ് മുന്നേറുന്നത്. 96 പോയിന്റ്. രണ്ടാംസ്‌ഥാനത്തുള്ള കണിയാരം ഫാ. ജി.കെ.എം.എച്ച്.എസിന് 58 പോയിന്റുണ്ട്. മൂന്നാം സ്‌ഥാനത്തുള്ള മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് 43 പോയിന്റ്. യു.പി ജനറല്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസാണ് മുന്നില്‍ നില്‍ക്കുന്നത്-28 പോയിന്റ്. മാനന്തവാടി എല്‍.ഫ് യു.പി-23 പോയിന്റ്, സെന്റ് ജോസഫ്‌സ് കല്ലോടി -15 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള പോയിന്റ് നില.
from kerala news edited
via IFTTT