121

Powered By Blogger

Tuesday, 6 January 2015

സാന്ത്വനഭവന സമര്‍പ്പണം നാളെ











Story Dated: Wednesday, January 7, 2015 03:19


ചെര്‍പ്പുളശേരി: എസ്‌.വൈ.എസ്‌ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേരളത്തിലെ നിര്‍ധനകുടുംബാംഗങ്ങള്‍ക്ക്‌ നിര്‍മിച്ച്‌ നല്‍കുന്ന ഭവനങ്ങളുടെ ഭാഗമായി നെല്ലായയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സും നാളെ വൈകീട്ട്‌ നാലിന്‌ നെല്ലായയില്‍ നടക്കും. ഉച്ചക്ക്‌ രണ്ടിന്‌ പേങ്ങാട്ടിരി സുന്നിസെന്ററില്‍ നടക്കുന്ന സഫ്‌ വാ സംഗമത്തോടെയാണ്‌ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്‌ തുടക്കമാകുക. വൈകീട്ട്‌ നാലിന്‌ പേങ്ങാട്ടിരിയില്‍ നിന്നും നെല്ലായയിലേക്ക്‌ മീലാദ്‌ സന്ദേശറാലി നടക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം എസ്‌.വൈ.എസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കുറ്റമ്പാറ അബ്‌ദുറഹ്‌ മാന്‍ ദാരിമി ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേന്ദ്രമുശാവറ വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഖവി തങ്ങള്‍ എസ്‌.വൈ.എസ്‌ നിര്‍മിച്ച വീടിന്റെ താക്കോല്‍ പരേതനായ നെല്ലായ എളപ്പക്കോട്ട മുസ്‌തഫ മിസ്‌ ബാഹിയുടെ മകന്‍ നയിംറസക്ക്‌ കൈമാറും.










from kerala news edited

via IFTTT

Related Posts:

  • ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെPosted on: 25 Feb 2015 സലാല: കെ.എം.സി.സി. യൂത്ത് വിങ് സംഘടിപ്പിക്കുന്ന രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച നടക്കും. രാത്രി 10.30-ന് സെനഗല്‍ ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് അബ്ലൂ… Read More
  • സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവധി അനുവദിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവധി അനുവദിച്ചുPosted on: 25 Feb 2015 ദുബായ്: യു.എ.ഇ.യില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ 14 അവധികള്‍ കൂടുതലായി ലഭിക്കും. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിന് മന്ത്രിസഭ അംഗീകാ… Read More
  • സുനില്‍ തവാനിക്ക് ലങ്കാസ്റ്റര്‍ മെഡല്‍ സുനില്‍ തവാനിക്ക് ലങ്കാസ്റ്റര്‍ മെഡല്‍Posted on: 25 Feb 2015 ദുബായ്: മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് മധ്യപൂര്‍വേഷ്യയില്‍ നിന്ന് ലങ്കാസ്റ്റര്‍ മെഡല്‍ നേടുന്ന ആദ്യവ്യക്തിയെന്ന ബഹുമതി മാനേജ്‌മെന്റ് വിദഗ്ധന്‍ സുനില്‍ തവാനിക്ക്. വ… Read More
  • ഗര്‍ഹൂദില്‍ കാര്‍ അഗ്നിക്കിരയായി ഗര്‍ഹൂദില്‍ കാര്‍ അഗ്നിക്കിരയായിPosted on: 25 Feb 2015 ദുബായ്: ഗര്‍ഹൂദ് പാലത്തിനടുത്ത് റോഡില്‍ കാര്‍ അഗ്നിക്കിരയായി. റോഡില്‍ അപകടത്തില്‍പെട്ട കാറാണ് കത്തിയത്.രാവിലെ പത്തുമണിയോടെ ഷാര്‍ജയിലേക്കുള്ള റോഡിലായിരുന്നു അപകടം.… Read More
  • വാര്‍ഷികാഘോഷം ഇന്ന്‌ വാര്‍ഷികാഘോഷം ഇന്ന്‌Posted on: 25 Feb 2015 അബുദാബി: പരമ്പരാഗത ഊദ് ഉപകരണ സംഗീതപാഠശാലയായ ബെയ്ത് അല്‍ ഊദിന്റെ ഏഴാമത് വാര്‍ഷികാഘോഷം ബുധനാഴ്ച നടക്കും. അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഗീത പരിപാട… Read More