121

Powered By Blogger

Tuesday, 6 January 2015

നഗരവാസികള്‍ക്ക്‌ കുടിക്കാന്‍ മലിനജലം











Story Dated: Wednesday, January 7, 2015 03:16


മാവേലിക്കര: നഗരത്തിലെ ജലശുദ്ധീകരണശാലയുടെ കാലപ്പഴക്കം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്‌ താലൂക്ക്‌ വികസനസമിതി മുന്‍പാകെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു.വാട്ടര്‍ അഥോറിറ്റി അസി.എക്‌സിക്യൂട്ടീവ്‌ എന്‍ജീനീയറുടെ റിപ്പോര്‍ട്ടില്‍ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്നും ഗുരുതരമായ ക്രമക്കേടുകള്‍ ഉള്ളതായും പറയുന്നു. ജലശുദ്ധീകരണശാലയെക്കുറിച്ച്‌ ഉയര്‍ന്ന വ്യാപക പരാതിയെ തുടര്‍ന്ന്‌ താലൂക്ക്‌ വികസന സമിതിയംഗങ്ങള്‍ ബി.എച്ച്‌. സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണ ശാലയില്‍ കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു.


ഇതേ തുടര്‍ന്നാണ്‌ വിശദമായ റിപ്പോര്‍ട്ട്‌ വാട്ടര്‍ അഥോറിറ്റിയോട്‌ ആവശ്യപ്പെട്ടത്‌. 1971-ല്‍ സ്‌ഥാപിച്ചനഗര ശുദ്ധജല പദ്ധതിയില്‍ നഗരസഭ കൂടാതെ ചെട്ടികുളങ്ങര,തഴക്കര,തെക്കേക്കര പഞ്ചായത്തുകളുടെ ചില വാര്‍ഡുകളും ഉള്‍പ്പെടുന്നുണ്ട്‌.ജലശുദ്ധീകരണ ശാലയിലെ ആലം-ലൈം മിക്‌സിംഗ്‌ യൂണിറ്റ്‌, ഫ്‌ളാഷ്‌ മിക്‌സര്‍ യൂണിറ്റ്‌, ക്ലാരി ഫ്‌ളോക്കുലേറ്റര്‍, ബ്രിഡ്‌ജ്‌ അസംബ്ലി യൂണിറ്റ്‌, പാനല്‍ ബോര്‍ഡ്‌, ഇലക്‌ട്രിക്കല്‍ ഇന്‍സുലേഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്നില്ല. ഫില്‍റ്റര്‍ ബെഡ്‌ഡിന്റെ പ്രവര്‍ത്തന ക്ഷമത കുറവായതിനാല്‍ ഫില്‍ട്ടറേഷന്‍ വളരെ കുറവാണെന്ന്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.


മലിനജല ശേഖരണ ചേംബര്‍ കേടതായതിനാല്‍ ബാക്ക്‌ വാഷിംഗ്‌ നടത്തുമ്പോള്‍ വെള്ളം ശുദ്ധീകരണശാല പരിസരത്ത്‌ കെട്ടിക്കിടന്ന്‌ പരിസരം മലിനമാകുന്നു, ജലശുദ്ധീകരണശാലയ്‌ക്കും ബിഎച്ച്‌ സ്‌കൂളിനും ഇടയിലുള്ള റോഡില്‍ നിക്ഷേപിക്കുന്ന മാലിന്യം പക്ഷികള്‍ കൊത്തിയെടുത്ത്‌ ക്ലാരി ഫ്‌ലോക്കുലേറ്ററില്‍ നിക്ഷേപിക്കുന്നതായും കണ്ടെത്തി.

ഒരു ഫില്‍ട്ടര്‍ മീഡിയ മാത്രമുള്ളതിനാല്‍ ബാക്ക്‌ വാഷ്‌ ചെയ്യുമ്പോള്‍ ജലശുദ്ധീകരണം തടസപ്പെടുന്നു, ഇതിന്‌ പരിഹാരമായി സാന്‍ഡ്‌ ബെഡ്‌ കൂടി ഉണ്ടാക്കണം. ജലവിതരണ ശൃംഖലയില്‍ നിയന്ത്രിക്കാന്‍ മതിയായ വാല്‍വുകള്‍ ഇല്ല. തുടങ്ങി നിരവധി അപാകതകളാണ്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.


ആലപ്പുഴ വാട്ടര്‍ അഥോറിറ്റി പ്ര?ജക്‌ട്‌ ഡിവിഷനില്‍ നിന്നും ലോകബാങ്കിന്‌ സമര്‍പ്പിച്ച പോജക്‌ട്‌ റിപ്പോര്‍ട്ടും എസ്‌റ്റിമേറ്റിന്റെ പകര്‍പ്പും വികസന സമിതി മുന്‍പാകെ സമര്‍പ്പിച്ചു. 18 കോടിരൂപയുടെ പദ്ധതിയാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. മാവേലിക്കര ജലശുദ്ധീകരണശാലയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ സര്‍ക്കാരിന്‌ പ്രോജക്‌ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികള്‍ക്ക്‌ ഇതിന്റെ പകര്‍പ്പ്‌ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരസഭയില്‍ 430 പൊതുടാപ്പുകളൂം 3304 ഗാര്‍ഹിക കണക്ഷനുകളും330 ഗാര്‍ഹികേതരകണക്‌ഷനുകളും ഒരുവ്യാവസായിക കണക്‌ ഷനുമണുള്ളത്‌. ചുരുക്കത്തില്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്‌ മലിന ജലമെന്ന്‌ സാരം.


സംസ്‌ഥാന പാതയില്‍ മിച്ചല്‍ ജംഗ്‌ഷനു വടക്ക്‌ റോഡ്‌ വെട്ടിപ്പൊളിച്ചത്‌ സംബന്ധിച്ച്‌ ചെന്നിത്തല ക്ലാസിക്‌ ക്ലബ്‌ രക്ഷാധികാരി സുഭാഷ്‌ കിണറുവിള, കെ.എം. ജോയ്‌ എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ പി.ഡബ്ല്യു.ഡി റോഡ്‌ ഡിവിഷന്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ വിശദീകരണം നല്‍കി.നിര്‍മാണം ആരംഭിച്ചെന്നും ഈമാസം പൂര്‍ത്തിയാക്കുമെന്നും എന്‍ജിനീയര്‍ യോഗത്തിന്‌ ഉറപ്പു നല്‍കി. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.










from kerala news edited

via IFTTT