121

Powered By Blogger

Tuesday, 6 January 2015

സായുധസേനയ്ക്കുള്ള നന്ദിസൂചകമായി പൂച്ചെടി വിതരണം








സായുധസേനയ്ക്കുള്ള നന്ദിസൂചകമായി പൂച്ചെടി വിതരണം


Posted on: 07 Jan 2015


ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന് പൂക്കളുടെ നൈര്‍മല്യം. ശൈഖ് മുഹമ്മദിന്റെ ആഹ്വാനമനുസരിച്ച് ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതുജനങ്ങള്‍ക്ക് പൂക്കള്‍ വിതരണം ചെയ്ത് സേനയ്ക്കുള്ള നന്ദി രേഖപ്പെടുത്തുന്നത്. ഒമ്പതാം സ്ഥാനാരോഹണത്തെ പ്രതീകവത്കരിക്കുന്ന 90 ലക്ഷം പൂച്ചെടികളുടെ വിതരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും.

പബ്ലിക് പാര്‍ക്കുകളടക്കമുള്ള 30 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പൊതുപരിപാടികളിലാണ് ചെടികള്‍ വിതരണം ചെയ്യുന്നത്. ഞായറാഴ്ച ആരംഭിച്ച പരിപാടികളിലൂടെ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ ചെടികള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. സ്വദേശികളും വിദേശികളും അടക്കമുള്ള 90,000 പേര്‍ക്കാണ് പൂച്ചെടികള്‍ ലഭിക്കുക. നിശ്ചിത കേന്ദ്രങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ആറുവരെയാണ് വിതരണ സമയം.

ഇത്രയധികം ചെടികള്‍ തയ്യാറാക്കുന്നതിനായി രണ്ട് മാസം മുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി 'പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ടി കള്‍ച്ചര്‍' ഡയരക്ടര്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ അവാദി പറഞ്ഞു. ദുബായ് നഗരത്തെ മോടിപിടിപ്പിക്കുന്നതിനായി നട്ടുപിടിപ്പിക്കാറുള്ള ചെട്ടിയും 'പെടൂനിയ'വുമാണ് ട്രേകളില്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ ഹോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ഇനത്തിന്റെയും ഓരോ ട്രേ വീതം നല്‍കി. ട്രേകളില്‍ 'സായുധസേനയ്ക്ക് നന്ദി' എ്ന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.











from kerala news edited

via IFTTT