121

Powered By Blogger

Tuesday, 14 April 2020

അടല്‍ പെന്‍ഷന്‍ പദ്ധതി: വിഹിതം അടയ്ക്കുന്നതിന് ജൂണ്‍ 30വരെ സാവകാശം നല്‍കി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടിയുള്ള പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയുടെ വിഹിതം അടയ്ക്കുന്നതിന് ജൂൺ 30വരെ സാവകാശം നൽകി. ഓട്ടോ ഡെബിറ്റ് തൽക്കാലം നിർത്തിവെയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിഹിതമടയ്ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യുടെ തീരുമാനം. 2.23 കോടി വരിക്കാരാണ് അടൽ പെൻഷൻ യോജനയ്ക്കുള്ളത്. പിഴയൊന്നുംകൂടാതെ ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30വരെ വിഹിതം അടയ്ക്കാം. പ്രതിമാസം ആയിരും രൂപമുതൽ അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. 60 വയസ്സുമുതലാണ് പെൻഷൻ ലഭിക്കുക. 18 വയസ്സുമുതൽ 40വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. ഉദാഹരണത്തിന് 30വയസ്സുള്ള ഒരാൾ പ്രതിമാസം 116 രൂപവീതം അടച്ചാൽ 60വയസ്സാകുമ്പോൾ 1000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. പദ്ധതിയിൽ ചേർന്നിട്ടുള്ള 73 ശതമാനംപേരും 1000 രൂപ പെൻഷൻ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്.

from money rss https://bit.ly/2K2qfU7
via IFTTT