ഇതുപോലെ ഉപദേശംകേട്ട എന്റെ 60,000 രൂപ ഗോപിയായി. ഓഹരി ഡീലിസ്റ്റ് ചെയ്തു. ഇപ്പോ കോട്ടുവാ ഇടാൻപോലും മൂഡില്ല-(സ്വകാര്യതമാനിച്ച് ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല) ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ ഒരുവ്യക്തിയുടെ പ്രതികരണമാണിത്. ഓഹരിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് എഴുതുമ്പോഴൊക്കെ ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണവുമുണ്ട്. നിക്ഷേപിക്കുന്ന 90ശതമാനത്തിനും പണംനഷ്ടമാകുന്നതുതന്നെ. എന്തുകൊണ്ട് പണം നഷ്ടപ്പെടുന്നു സുമേഷിന്റെയും വിനോദിന്റെയും അനുഭവം പരിശോധിക്കാം. 2004 ജനുവരിയിലാണ് സുഹൃത്തുക്കളായ ഇരുവരും ഓഹരി നിക്ഷേപത്തിലേയ്ക്കിറങ്ങുന്നത്. ഓഹരിയിൽനിന്ന് മികച്ചനേട്ടം ദിനംപ്രതിയുണ്ടാക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു ഇരുവരും പ്രമുഖ ഓഹരിബ്രോക്കർ വഴിയാണ് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തത്. ഇരുവരും തുടക്കത്തിൽ ബ്രോക്കറെ വിളിച്ചും പിന്നീട് ഓൺലൈനിലും ഡേട്രേഡിങ് ആരംഭിച്ചു. അന്നൊക്കെ 50 രൂപയുടെ 100 ഓഹരി വാങ്ങിയാൽ 60 രൂപയാകുമ്പോൾ വിറ്റു ലാഭമെടുത്തിരുന്നു. ചിലദിവസങ്ങളിൽ ലാഭവും മറ്റുചില ദിവസങ്ങളിൽ നഷ്ടവുമുണ്ടായി. നിക്ഷേപിച്ചതുകപോലും പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ഇരുവരും മാനസിക സംഘർഷത്തിലായി. നഷ്ടത്തിന്റെ കണക്കെടുക്കാനൊന്നും നിൽക്കാതെ വിനോദ് അവശേഷിച്ച ഓഹരിയുംവിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തു. അതേസമയം, എന്തുകൊണ്ട് നഷ്ടമുണ്ടായി എന്ന ചിന്തിയിലായിരുന്നു സുമേഷ്. ഇക്കാര്യം ഒരു സാമ്പത്തിക വിദഗ്ധനുമായി ചർച്ച ചെയ്തു. അദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി പഠിച്ച് മുന്നോട്ടുപോകാൻ സുമേഷ് തീരുമാനിച്ചു. മികച്ച അടിസ്ഥാനമുള്ള നാല് ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ തീരുമാനിച്ചു. അതിനുള്ള അന്വേഷണത്തിലായി അദ്ദേഹം. എസ്ബി അക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിക്കാമെന്ന് ആദ്യം തീരുമാനിച്ചു. അതുപോലെതന്നെ പരിചയമുള്ള മൂന്ന് കമ്പനികൾകൂടി തിരഞ്ഞെടുത്തു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് എന്നിവയായിരുന്നു മറ്റ് കമ്പനികൾ. ഈ കമ്പനികളുടെ 100 ഓഹരികൾ വീതം അദ്ദേഹം വാങ്ങി. അത് പ്രത്യേക പോർട്ട്ഫോളിയോ ആക്കി സൂക്ഷിച്ചു. ഇടയ്ക്കെപ്പോഴോ മറ്റുചില ഓഹരികൾ വാങ്ങിയെങ്കിലും മികച്ചനേട്ടം ലഭിച്ചപ്പോൾ വിറ്റൊഴിയുകയും ചെയ്തു. വിരമിച്ചശേഷമുള്ള ജീവിതത്തിനായി നാല് ഓഹരികളും അദ്ദേഹം ദീർഘകാലം കൈവശം സൂക്ഷിച്ചു. നേട്ടംവിലയിരുത്താം കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി ഓഹരി വിപണി ഇടിഞ്ഞതിനാൽ സുമേഷ് കുത്തുപാളയെടുത്തിട്ടുണ്ടാകുമെന്നാകും വിനോദിനെപ്പോലെയുള്ളവർ ചിന്തിച്ചിട്ടുണ്ടാകുക. നിക്ഷേപത്തെക്കുറിച്ച് സുമേഷിന് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോവിഡ് അല്ല അതിലപ്പുറംവന്നാലും പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു അയാൾ. ഏപ്രിൽ 14ലെ ക്ലോസിങ് നിരക്ക് പ്രകാരം ഈ ഓഹരികളിൽനിന്നുള്ള ആദായം 22.9 ശതമാനത്തിലേറെയാണ്. 2,31,925(2.31 ലക്ഷം) രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഇപ്പോഴത് 43,44,495(43.44 ലക്ഷം) രൂപയായി വളർന്നിരിക്കുന്നു. കാലാകാലങ്ങളിൽ ഈ ഓഹരികളിൽനിന്ന് ലാഭവിഹിതവും ലഭിച്ചുകൊണ്ടിരിക്കുന്നു. നേട്ടത്തിന്റെ ചരിത്രം Company Buying Cost (Per Share) Last Price Total Cost Cost per share Current Value Shares* Total Return(Rs)** Return %pa Asian Paints 320.05 1680.85 32,005 32.01 16,80,850 1000 Shares 17,26,145 31.9 HDFC Bank 520.35 895.35 52,035 52.04 8,95,350 1,000 Shares 8,88,790 21.6 HUL 143.40 2,346.45 14,340 143.40 2,34,645 100 Shares 2,37,805 22.5 TCS 1335.45 1,759.25 1,33,545 166.93 14,07,400 800 Shares 14,91,755 19.2 Total Stocks 2,31,925 42,18,245 43,44,495 22.9 2020 ഏപ്രിൽ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടർന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉൾപ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബർ 31. പണം നഷ്ടപ്പെടുന്നത് എന്തുകൊണ്ട് വാങ്ങുന്ന ഓഹരിയെക്കുറിച്ച് ഒന്നുംഅറിയാതെ,ടിപ്സുകൾ അടിസ്ഥാനമാക്കിമാത്രം നിക്ഷേപിക്കുന്നതാണ് നഷ്ടത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. വാങ്ങിയ ഓഹരിയുടെ വില ചെറിയതോതിൽകൂടുമ്പോൾ വിറ്റ് ലാഭമെടുക്കാനുള്ള അത്യാഗ്രഹം. വിലകുറയുന്നതുകണ്ട് ആശങ്കയിലായി ഓഹരി വിറ്റൊഴിയുന്നതും ഇവർക്കുപറഞ്ഞിട്ടുള്ളതാണ്. ഊഹോപോഹങ്ങളും ടിപ്സുകളും അടിസ്ഥാനമാക്കി വാങ്ങിയ ഓഹരി മോശമാണെന്നറിഞ്ഞാലും ദീർഘകാലം കൈവശംവെയ്ക്കാനുള്ള ശ്രമവും ഒഴിവാക്കണം. അറിവില്ലാത്ത ഒരുകാര്യം ചെയ്താൽ കുഴിയിൽ ചാടുമെന്നകാര്യത്തിൽ സംശയംവേണ്ട. വേഗംപണമുണ്ടാക്കാമെന്നുകരുതിയാണ് പരിചയക്കുറവൊന്നും കണക്കാക്കാതെ പലരും വിപണിയിലേയ്ക്കിറങ്ങുന്നത്. പഠനം നടത്താതെയുംമറ്റും ആരെങ്കിലും പറഞ്ഞുകേട്ട ഓഹരികളിലാകും പിന്നെ നിക്ഷേപം. ഇതൊക്കെയാണ് ഓഹരി നിക്ഷേപത്തിലൂടെപണം ചോരാനുള്ള കാരണം. എങ്ങനെ നേട്ടമുണ്ടാക്കാം വളർച്ചാസാധ്യതയുള്ള കമ്പനികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ ശ്രമിക്കണം. സുമേഷ് ചെയ്തതും അതാണ്. പരിചയമുള്ള കമ്പനികൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. തിനിക്ക് എക്കൗണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കും, പെയിന്റ് ചെയ്യാനായി തിരഞ്ഞെടുത്ത കമ്പനിയും വീട്ടിൽ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുണ്ടാക്കുന്ന സ്ഥാപനവും അങ്ങനെ അദ്ദേഹത്തിന്റോ പോർട്ട്ഫോളിയോയുടെ ഭാഗമായി. കമ്പനിയുടെ യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കണം. ഇടയ്ക്കിടെ നിരീക്ഷിച്ച് ദീർഘകാലം ക്ഷമയോടെ കാത്തിരിക്കുകയും വേണം. സുമേഷ് ഓഹിയിൽ നിക്ഷേപിച്ചിട്ട് ഇപ്പോൾ 15 വർഷം പിന്നിട്ടുവെന്ന് ഓർക്കണം. ഓഹരി വില ഇരട്ടിയോളമായിട്ടും വിൽക്കാൻ അദ്ദേഹം തയ്യാറായില്ല. അതുപോലെതന്നെ 2008ൽ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോൾ വിറ്റൊഴിയാനും അദ്ദേഹം ശ്രമിച്ചില്ല. ക്ഷമയോടെ കാത്തിരുന്നു. ആകാത്തിരിപ്പിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വിനോദ് നിക്ഷേപിച്ച ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് 30 മുതൽ 40 ശതമാനംവരെ നഷ്ടത്തിലാണ് ഇപ്പോൾ. എങ്കിലും അദ്ദേഹത്തിന്റെ ഓഹരികൾ ഇപ്പോൾ 22 ശതമാനത്തിലേറെ നേട്ടത്തിലാണെന്നകാര്യം മറക്കേണ്ട. കഴിയുമെങ്കിൽ ഈ ഓഹരികളിൽ ഇപ്പോൾ കുറച്ചുകൂടി നിക്ഷേപം നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. വാങ്ങിയ ഓഹരി ദീർഘകാലം കൈവശംവെച്ചാൽ നേട്ടങ്ങളേറെയാണ്. വർഷാവർഷം കമ്പനി നൽകുന്ന ലാഭവിഹിതംതന്നെ പ്രധാനം. ഇത്രയും വർഷം കൈവശം വെച്ച സുമേഷിന് ഏഷ്യൻപെയിന്റ്സിൽനിന്ന് ലഭിച്ച മൊത്തം ലാഭവിഹിതം 46,000 രൂപയോളമാണ്. feedbacks to: antonycdavis@gmail.com നിങ്ങൾ ചെയ്യേണ്ടത് അഞ്ചുമുതൽ പത്തുവർഷംവരെ കൈവശം വെയ്ക്കാമെന്നുറച്ച് മികച്ച 5 ഓഹരികൾ തിരഞ്ഞെടുക്കുക.ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക.
from money rss https://bit.ly/2XBbHmd
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.
The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Tuesday, 14 April 2020
Home »
business
,
IFTTT
,
money rss
» പാഠം 69: എന്തുകൊണ്ട് ഓഹരിയില്‍ പണംനഷ്ടപ്പെടുന്നു? നേട്ടമുണ്ടാക്കാനുള്ള വഴികളിതാ