121

Powered By Blogger

Tuesday, 11 May 2021

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT