121

Powered By Blogger

Wednesday, 3 December 2014

4 വര്‍ഷം കൊണ്ട്‌ സിറിയയില്‍ പൊലിഞ്ഞത്‌ 200,000 ജീവനുകള്‍









Story Dated: Wednesday, December 3, 2014 07:20



mangalam malayalam online newspaper

സിറിയന്‍ ആഭ്യന്തര കലാപത്തില്‍ നാലു വര്‍ഷം കൊണ്ട്‌ രണ്ടു ലക്ഷം ജീവനുകള്‍ പൊലിഞ്ഞതായി മനുഷ്യാവകാശ കമ്മീഷന്‍. 2011 മാര്‍ച്ച്‌ മുതല്‍ 202,354 പേര്‍ കൊല്ലപ്പെട്ടതായും 130,000 പേര്‍ പുതിയതായി പോരാട്ടത്തിന്റെ ഭാഗമായതായും മനുഷ്യാവകാശ കമ്മീഷന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സിറിയയിലെ സംഘടനാ തലവന്‍ റാമി അബ്‌ദുല്‍ റഹ്‌മാന്‍ പറഞ്ഞു.


കൊല്ലപ്പെട്ടവരില്‍ 10,377 കുട്ടികള്‍ ഉള്‍പ്പെടെ 63,074 പേര്‍ സാധാരണ പൗരന്മാരാണ്‌. 37,324 പേര്‍ വിമതരും സിറിയക്കാരല്ലാത്ത ഇസ്‌ളാമിക പോരാളികളായ 22,624 പേരും കൊല്ലപ്പെട്ടതായി കണക്കുകളില്‍ പറയുന്നു. 44,237 സൈനികരില്‍ 28,974 പേര്‍ പ്രതിരോധസേനയില്‍ നിന്നുള്ളവരും 624 പേര്‍ ഹിസ്‌ബുള്ള, 2,388 പേര്‍ സിറിയയ്‌ക്കും ലബനനും പുറത്തുള്ള ഷിയാ പോരാളികളുമാണ്‌.


ജോര്‍ദ്ദാന്‍, ലബനന്‍, തുര്‍ക്കി, ഇറാഖ്‌, ഈജിപ്‌ത് എന്നീ രാജ്യങ്ങളിലായി 1.7 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ്‌ ഭക്ഷണവും കിടക്കാന്‍ ഇടവുമില്ലാതെ ദാരിദ്ര്യത്തില്‍ കഴിയുന്നത്‌. ഇവര്‍ക്കെല്ലാം ഭക്ഷണം നല്‍കാനുള്ള പദ്ധതി ഫണ്ടിന്റെ അഭാവം മൂലം യു എന്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്‌. വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാമിന്‌ കീഴില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ ഭക്ഷണം വാങ്ങാനായി വൗച്ചര്‍ നല്‍കുന്നതായിരുന്നു പദ്ധതി.










from kerala news edited

via IFTTT