121

Powered By Blogger

Wednesday, 3 December 2014

ഹിറ്റ്‌ ആന്റ്‌ റണ്‍ കേസ്‌: സല്‍മാന്‍ഖാന്‍ പാമ്പായിരുന്നെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍









Story Dated: Wednesday, December 3, 2014 02:52



mangalam malayalam online newspaper

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വഴിപോക്കനെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ഖാന്റെ രക്‌തസാമ്പിളുകളില്‍ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം കണ്ടെത്തിയെന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍. 2002 ല്‍ സല്‍മാന്റെ വാഹനം ഫുട്‌പാത്തിലേക്ക്‌ പാഞ്ഞു കയറി വഴിയോരത്ത്‌ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരണമടയുകയും മറ്റു നാലു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ നടന്ന പരിശോധനയിലാണ്‌ രക്‌തത്തില്‍ മദ്യത്തിന്റെ അംശം വലിയ തോതില്‍ കണ്ടെത്തിയത്‌.


ആ സമയത്ത്‌ സല്‍മാന്‍ഖാന്റെ രക്‌തത്തില്‍ മദ്യത്തിന്റെ അംശം അനുവദിക്കപ്പെട്ടിരുന്ന അളവിനേക്കാള്‍ കൂടുതലായിരുന്നെന്ന്‌ മുംബൈയിലെ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഫോറന്‍സിക്‌ വിദഗദ്ധര്‍ പറഞ്ഞു. സല്‍മാന്റെ രക്‌തത്തില്‍ കണ്ടെത്തിയ മദ്യത്തിന്റെ അളവ്‌ 62 എംജി ആയിരുന്നു. ഇത്‌ അനുവദനീയമായ 30 എംജിയേക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതലായിരുന്നെന്ന്‌ സാങ്കേതിക വിദഗ്‌ദ്ധര്‍ മൊഴി നല്‍കി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്‌ക്കാണ്‌ സല്‍മാനെതിരേ കേസെടുത്തിരിക്കുന്നത്‌.










from kerala news edited

via IFTTT