121

Powered By Blogger

Wednesday, 3 December 2014

സരിതാദേവിയുടെ വിലക്ക്‌; കായികമന്ത്രാലയം അപ്പീല്‍ സമര്‍പ്പിച്ചു









Story Dated: Wednesday, December 3, 2014 05:13



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തിരിച്ചു നല്‍കി വിവാദത്തില്‍ പെട്ട ഇന്ത്യന്‍ വനിതാ ബോക്‌സര്‍ സരിതാദേവിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കായികമന്ത്രാലയം അമച്വര്‍ ബോക്‌സിംഗ്‌ അസോസിയേഷന്‌ അപ്പീല്‍ നല്‍കി. സസ്‌പെന്‍ഷന്‍ പുന: പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐബിഎയ്‌ക്ക് കത്തയച്ചതായി കായികമന്ത്രി സര്‍ബാനന്ദ സോനവാള്‍ പറഞ്ഞു.


2014 ഏഷ്യന്‍ ഗെയിംസിലെ തീരുമാനത്തോട്‌ പരസ്യമായി വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും മെഡല്‍ദാന ചടങ്ങില്‍ വികാരതീവ്രമായി പ്രതികരിക്കുകയും ചെയ്‌തതിന്‌ താരത്തിന്‌ ബോക്‌സിംഗ്‌ അസോസിയേഷന്‍ താല്‍ക്കാലിക നിരോധനം നല്‍കിയിരിക്കുകയാണ്‌. ആജീവനനാന്ത വിലക്ക്‌ ലഭിച്ചേക്കുമെന്നാണ്‌ സൂചനകള്‍.


വിഷയത്തില്‍ ഇടപെടുമെന്ന്‌ വ്യക്‌തമാക്കിയ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സോനാവാളിനെ കഴിഞ്ഞയാഴ്‌ച കാണുകയും സരിതയുടെ വിലക്ക്‌ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുകയും രാജ്യം മുഴുവന്‍ താരത്തിന്‌ പിന്നിലുണ്ടെന്ന്‌ അറിയിക്കുകയും ചെയ്‌തിരുന്നു. സരിതയ്‌ക്ക പിന്നില്‍ നില്‍ക്കാന്‍ രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ തേടുന്നതായും താരം വ്യക്‌തമാക്കിയിരുന്നു.










from kerala news edited

via IFTTT