Story Dated: Wednesday, December 3, 2014 04:18
കെയ്‌റോ: കഴിഞ്ഞ വര്‍ഷം കെയ്‌റോയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച 185 മുസ്‌ളീം ബ്രദര്‍ഹൂഡ് അനുയായികള്‍ക്ക് വധശിക്ഷ. ഈജിപ്‌തിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ ഈജിപ്‌ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ കുറ്റത്തിന് ഏതാനും ബ്രദര്‍ഹൂഡ് നേതാക്കള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് പുതിയ വിധി വന്നിരിക്കുന്നത്.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരില്‍ 151 പേരോളം ഇപ്പോള്‍ കസ്‌റ്റഡിയിലുണ്ട്. കഴിഞ്ഞ ആഗസ്‌റ്റില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ 11 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് വിധി. ഈ വര്‍ഷം ആദ്യം മറ്റൊരു പോലീസ് സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് 500 പേരെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.
എന്നാല്‍ ആരുടേയും ശിക്ഷ ഇതുവരെ നടപ്പാക്കിയില്ല. കലാപകാലത്ത് ജയില്‍ തകര്‍ത്തെന്ന കുറ്റത്തില്‍ 100 വിചാരണ നടന്നുകൊണ്ടിരിക്കെ കോടതിയെ കളിയാക്കി എന്നാരോപിച്ച് ഞായറാഴ്‌ച 25 മുസ്‌ളീം ബ്രദര്‍ഹൂഡ് നേതാക്കള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കിയിരുന്നു. 2011 അറബ് വസന്ത കാലത്ത് പ്രതിഷേധക്കാരെ കൊല്ലാന്‍ പദ്ധതിയിട്ടു എന്ന കുറ്റത്തില്‍ മുബാറക്കിനെ കഴിഞ്ഞയാഴ്‌ച കുറ്റവിമുക്‌തനാക്കിയത് മുതല്‍ ഈജിപ്‌തില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. അഴിമതിയാരോപണത്തില്‍ മുബാറക്കിനേയും പുത്രന്മാരേയും കെയ്‌റോ കോടതി കുറ്റവിമുക്‌തമാക്കിയിരുന്നു.
from kerala news edited
via IFTTT