Story Dated: Thursday, December 4, 2014 03:06
മണ്ണാര്‍ക്കാട്: മാനസികരോഗിയായ മകന്‍ വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്‌കുന്ന് നല്ലൂര്‍ വീട്ടില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ ഗൗരിയമ്മ (75)യാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മൂത്ത മകന്‍ ഗോപരാജിനെ മണ്ണാര്‍ക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. വട്ടമ്പലത്ത് താമസിക്കുന്ന മറ്റൊരു മകന്‍ കൃഷ്‌ണദാസ് മാതാവിനെ കാണാനായി ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഗൗരിയമ്മ വെട്ടേറ്റ് മരിച്ചതായി കാണപ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയിരുന്നു. ഗൗരിയമ്മയും ഗോപരാജും മാത്രമാണ് വര്‍ഷങ്ങളായി തറവാട് വീട്ടില്‍ താമസിക്കുന്നത്. 55 വയസുള്ള ഗോപരാജിന് 20 വര്‍ഷത്തോളമായി മാനസിക രോഗ ചികില്‍സ നടത്തിവരികയാണെന്ന് പറയുന്നു. ഇരുപതോളം വെട്ടേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടെന്നും അമിത രക്‌തസ്രാവമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൃഷ്‌ണദാസ്, ഹരിദാസ്, ദേവി എന്നിവര്‍ മറ്റുമക്കളാണ്.
from kerala news edited
via IFTTT