Story Dated: Thursday, December 4, 2014 03:06
താനൂര്‍: കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥനെ താനൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശിയും കെ.എസ്.ഇ.ബി താനൂര്‍ വെസ്‌റ്റ് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ടുമായ ബി. സുനില്‍കുമാറിനെ(52)യാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ കാരാടില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ കാലത്താണു മൃതദേഹം കണ്ടത്. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു ക്വാര്‍ട്ടേഴ്‌സില്‍ സഹജീവനക്കാരനെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്. താനൂര്‍ പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം തിരൂര്‍ വൈദ്യമതി ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. കെ. ഗോവിന്ദനാണു പിതാവ്. ഭാര്യ: റീന. മക്കള്‍: കൃഷ്‌ണേന്ദു, ചന്ദന.
from kerala news edited
via IFTTT