121

Powered By Blogger

Wednesday, 3 December 2014

താന്‍ സദാചാരപോലീസിങ്ങിന് ഇരയെന്ന് ബോളിവുഡ് നടി ഗൗഹാര്‍ ഖാന്‍









മുംബൈ:
'അടിയേറ്റതില്‍ എനിക്ക് വേദനയില്ല. പക്ഷെ, രാജ്യത്തിന്റെ പലഭാഗത്തും സദാചാരപോലീസിങ്ങിന് ഇരയാകുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വേദനയുണ്ട്'- പറയുന്നത് ബോളിവുഡ് താരം ഗൗഹാര്‍ഖാന്‍.

ഞായറാഴ്ച 'ഇന്ത്യാസ് റോ സ്റ്റാര്‍' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ ഗൗഹാര്‍ഖാനെ കാണികളിലൊരാള്‍ അടിച്ചിരുന്നു. നീളംകുറഞ്ഞ കുപ്പായം ധരിച്ചെത്തിയതില്‍ പ്രകോപിതനായാണ് നടിയും മോഡലുമായ അവരെ അഖില്‍ മാലിക് എന്നയാള്‍ അടിച്ചത്. 2500-ഓളം കാണികളുടെ ഇടയില്‍വെച്ച് ഷോയുടെ അവസാനഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അടി. സുരക്ഷാജീവനക്കാര്‍ ഇയാളെ പിടിച്ച് പോലീസിലേല്പിച്ചു


സംഗതി ഒച്ചപ്പാടായതിനെത്തുടര്‍ന്നാണ് ഗൗഹാര്‍ഖാന്‍ ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടത്. 'പ്രശ്‌നം എന്റെ വസ്ത്രത്തിന്റേതല്ല, അയാളുടെ മനോഭാവത്തിന്റെതാണ്. സഹിഷ്ണുതയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് എന്റെ മതത്തിന്റേത്. എന്നെ ആക്രമിച്ചയാളെ ആ മനോഹരമായ മതത്തിന്റെ പ്രതിനിധിയായി ഞാന്‍ കരുതുന്നില്ല. ഇത്തരം അതിക്രമങ്ങള്‍ നേരിട്ടാലും തലയുയര്‍ത്തി നടക്കണമെന്ന സന്ദേശം രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കാനാണ് എന്റെ ശ്രമം. നടിയായ എന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും'


'ഏതെങ്കിലും തരത്തിലുള്ള വസ്ത്രരീതി പ്രചരിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍, വസ്ത്രത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കാനോ വേദനിപ്പിക്കാനോ ആര്‍ക്കും അവകാശമില്ല''-ഗൗഹാര്‍ഖാന്‍ പറഞ്ഞു.











from kerala news edited

via IFTTT