Story Dated: Wednesday, December 3, 2014 06:06
സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ മല്‍ഖാന്‍ ലോധിയെന്ന 30 കാരനാണ് കീഴടങ്ങിയത്. ഇയാളുടെ അയല്‍വാസിയായ രാഘവേന്ദ്ര ലോധിയെന്ന 29 കാരനാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ബര്‍ഖേഡാ ഗ്രാമത്തില്‍ താമസിക്കുന്ന പ്രതി ഇതേ ഗ്രാമത്തിലുള്ള രാഘവേന്ദ്രാ ലോധിയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് അതുമായി പോലീസ് സ്‌റ്റേഷനില്‍ ചെല്ലുകയായിരുന്നു. അതിന് ശേഷം കയ്യിലിരിക്കുന്ന രാഘവേന്ദ്രയുടെ തല നീട്ടി താന്‍ ഇവനെ തട്ടിയെന്ന് പോലീസിനോട് പറയുകയുമായിരുന്നു. ഇതിന് പിന്നാലെ തന്നെ സ്‌റ്റേഷനിലെത്തി രാഘവേന്ദ്രയുടെ പിതാവ് രാജാറാം ലോധിയും വിവരം പോലീസിനോട് പറഞ്ഞു.
മല്‍ഖാന്‍ തന്റെ മകനെ വധിച്ചെന്നും ഇയാളുടെ ഭാര്യയുമായി തന്റെ മകന് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും രാജാറാം പോലീസിനോട് പറഞ്ഞു. മല്‍ഖാന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് നേരത്തേ രാഘവേന്ദ്രയ്‌ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT