121

Powered By Blogger

Wednesday, 3 December 2014

വീണ്ടും പീഡനം; ഇരയായത്‌ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്‌









Story Dated: Wednesday, December 3, 2014 08:19



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഗുജറാത്തിലെ പതാന്‍ ജില്ലയിലുള്ള ഇറ്റോഡ ഗ്രാമത്തിലാണ്‌ രാജ്യത്തെ നടുക്കിയ പീഡനം. ഇരയായതാകട്ടെ ആറ്‌ മാസം പ്രായമുള്ള പിഞ്ചുകുട്ടിയും. സംഭവം വന്‍ പ്രതിഷേധത്തിന്‌ കാരണമായതോടെ പ്രതിയായ ഭാവഞ്‌ജി ടാക്കൂര്‍(32) ഒളിവിലാണ്‌. പീഡനത്തെ തുടര്‍ന്ന്‌ ചനസ്‌മയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.


കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു പീഡനം. മൂത്ത രണ്ട്‌ കുട്ടികളെ കൂടെക്കൂട്ടിയ ഇവര്‍ ഇളയ കുട്ടിയെ ഭാവാഞ്‌ജിയെ ഏല്‍പ്പിക്കുകയായിരുന്നു. തിരികെയെത്തിയപ്പോള്‍ കുട്ടി ഉച്ചതില്‍ കരയുന്നത്‌ കേട്ടുവെന്നും പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായതായും മാതാപിതാക്കള്‍ വെളിപ്പെടുത്തി.


തുടര്‍ന്ന്‌ സംഭവത്തെക്കുറിച്ച്‌ ഭാവഞ്‌ജിയോട്‌ തിരക്കിയപ്പോള്‍ പുറത്തറിയിച്ചാല്‍ ഭവിഷ്യത്ത്‌ വലുതായിരിക്കും എന്നായിരുന്നു മറുപടി. മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കേസെടുത്തതായി പോലീസ്‌ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായും ഏഴുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കേസാണിതെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ ഇന്‍സ്‌പെക്‌ടര്‍ ഡിഡി ചൗധരി പറഞ്ഞു.










from kerala news edited

via IFTTT