Story Dated: Wednesday, December 3, 2014 08:06
ശ്രീനഗര്‍: മലകള്‍ക്കിടയിലെ ചെറിയ മുറിവുകള്‍ പോലെ ചെരിഞ്ഞ മലമ്പാതകളും വശങ്ങളില്‍ സമൃദ്ധമായ പൈന്‍ മരങ്ങളോട് കൂടിയ ഇടുങ്ങിയ വഴികളും. കടുത്ത തണുപ്പിനെ പോലും അവഗണിച്ച തലമുറകള്‍ക്ക് വേണ്ടി അവര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തി. ശ്രീനഗറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള എന്ന ദര്‍ദ്‌പുര എന്ന ഗ്രാമത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്‌ത്രീ വോട്ടര്‍മാരാണ്. 'വിധവകളുടെ ഗ്രാമം' എന്നാണ് ഗ്രാമത്തെ പുറത്തുള്ളവര്‍ പരിഹസിക്കുന്നത്.
ഭര്‍ത്താവ് കൊല്ലപ്പെടാനുള്ള ദുര്‍വിധി ദര്‍ദ്‌പോരാ ഗ്രാമത്തിന്റെ ശാപമാണ്. മൊത്തം 217 വിധവകളുള്ള ഈ ഗ്രാമത്തില്‍ നിന്നും സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ മാത്രം വിധവകളായവരുടെ എണ്ണം 172 ആണ്. ഇരുപത് വര്‍ഷം മുമ്പ് ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിധവയായ 65 കാരി ഫാത്തിമാ ബീവി മുതല്‍ അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ ഭിക്ഷയെടുക്കുന്ന റസിയാ ബീഗം വരെയുണ്ട്.
കന്നുകാലികളെ മേയ്‌ക്കാന്‍ പോയ ഫാത്തിമയുടെ ഭര്‍ത്താവ് വിലായത്ത് ഷായെ ഒരാള്‍ വെടിവെച്ചു കൊന്നത് 1993 ലായിരുന്നു. മൃതശരീരം പോലും കിട്ടിയില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് വെച്ച വിധി തന്നെ ഏക മകനും ജീവിതം കാത്തുവെച്ചു. മകന്‍ മാറൂഫ് ഷാ സൈനികരാല്‍ കൊല്ലപ്പെട്ടു. ഇയാളുടെ വിധവ വീണ്ടും വിവാഹിതരായെങ്കിലും വികലാംഗരായ രണ്ടു മക്കള്‍ ഫാത്തിമയ്‌ക്ക് ഒപ്പമായിരുന്നു പിന്നീട് അസുഖ ബാധിതരായി ഇവരും മരണമടഞ്ഞു.
സൈനിക തീവ്രവാദ പോരാട്ടങ്ങള്‍ ഒട്ടേറെ കണ്ടിട്ടുള്ള ഈ ഗ്രാമം ഒരിക്കല്‍ അറിയപ്പെട്ടിരുന്നത് 'ഛോട്ടാ പാകിസ്‌ഥാന്‍ ' എന്നായിരുന്നു. അല്‍ ബര്‍ഖ്, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ ശക്‌തമായിരുന്ന ഇവിടെ പിന്നീട് സൈന്യം തേരോട്ടം നടത്തുകയും മോചിപ്പിച്ചു. കൂട്ടാളികള്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ വെടിയേറ്റ് വീണതോടെ പലരും കീഴടങ്ങി. സാധാരണക്കാര്‍ പോലും അക്രമത്തിന് ഇരകളാക്കപ്പെട്ടു.
ഭര്‍ത്താക്കന്മാര്‍ മരണമടഞ്ഞതോടെ നല്ല നിലയിലായിരുന്ന പലരും ദുസ്‌ഥിതിയിലായി. അന്നന്നത്തെ അന്നം കണ്ടെത്താന്‍ ഭിക്ഷയെടുക്കേണ്ടി വരെ വരുന്ന അവസ്‌ഥ. നല്ല ഭാവിക്ക് വേണ്ടിയാണ് ഇവരില്‍ പലരും വോട്ട് ചെയ്‌തത്. സര്‍ക്കാരിന്റെ അവഗണനയ്‌ക്കും പീഡനത്തിനും ഇരയായിരിക്കുന്ന ഇവിടെ മറ്റ് കശ്‌മീര്‍ ഗ്രാമങ്ങളെ പോലെ തന്നെ വെള്ളമോ വെളിച്ചമോ ഇല്ല. 21 ാം നൂറ്റാണ്ടിലും കനാലിലെ വെള്ളത്തെ ആശ്രയിക്കുന്ന ഇവര്‍ക്ക് വേനല്‍ എത്തുമ്പോള്‍ കുടി വെള്ളത്തിനായി രണ്ടു കിലോമീറ്റര്‍ ദൂരം വരെ നടന്നു പോകേണ്ടി വരും.
from kerala news edited
via IFTTT