Story Dated: Wednesday, December 3, 2014 05:48
ഭൂമിയില്‍ വന്‍ സംഭവമായ ബാരാക് ഒബാമാപുരാണം ഈ ലോകവും കടന്ന് അങ്ങേ ലോകത്തും. ചൊവ്വയുടെ പ്രതലത്തില്‍ ബാരക് ഒബാമയുടെ തല കണ്ടെത്തിയതായി ചൊവ്വാ പര്യവേഷകര്‍. ചൊവ്വയിലെ പ്രതലത്തില്‍ ഒബാമയുടെ തലയോട് സാദൃശ്യമുള്ള പാറ കണ്ടെത്തിയത് നാസയുടെ സ്‌പിരിറ്റ് റോവറാണ്. സ്‌പിരിറ്റ് റോവര്‍ 2005 ല്‍ എടുത്ത ചിത്രങ്ങളിലാണ് ഒബാമയോട് നല്ല സാദൃശ്യമുള്ള പാറ കണ്ടത്.
ചൊവ്വയുടെ പ്രതലം സംബന്ധിച്ച പഠനങ്ങളുടെ ഭാഗമായി റോവര്‍ അയച്ച ആയിരക്കണക്കിന് ചിത്രങ്ങളിലാണ് ഒബാമയുടെ തല ഭംഗിയായി കൊത്തിയത് പോലെയുള്ള പാറയും കണ്ടെത്തിയത്. പാന്‍ക്യാം എവറെസ്‌റ്റ് പനോരമയാണ് സ്‌പിരിറ്റ് റോവറില്‍ നിന്നും ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ നാസ ഓണ്‍ലൈന്‍ വഴി പുറത്ത് വിട്ടിട്ടുണ്ട്. ചൊവ്വയില്‍ മനുഷ്യജീവിതം സാധ്യമാക്കുമോ എന്നറിയുന്നതിനായി ബില്യണ്‍ കണക്കിന് ഡോളറുകള്‍ ഒഴുക്കിയാണ് അമേരിക്ക പരീക്ഷണം നടത്തുന്നത്.
from kerala news edited
via IFTTT