Story Dated: Wednesday, December 3, 2014 04:50
മുണ്ടക്കയം: ശബരിമലയില്‍ നിന്നും തേക്കിന്‍ തടി കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്‌റ്റില്‍. ഒന്‍പത് തേക്കിന്‍ തടികളാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. റിട്ടയേര്‍ഡ് വനപാലകന്റെ മകന്‍ കല്ലുപ്പറമ്പില്‍ ബിനു ജോസും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൊച്ചുപറമ്പില്‍ ജോണ്‍ തോമസ്, നടൂപ്പറമ്പില്‍ സണ്ണി എന്നിവരാണ് മറ്റ് രണ്ടുപേര്‍.
കണയങ്കവയല്‍ സ്വദേശികളായ ഇവര്‍ മിനിലോറിയില്‍ തടി കടത്തുന്നതിനിടെ പെരുവന്താനം എസ് ഐ റ്റിടി സുനില്‍കുമാറും സംഘവും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലായിരുന്നു അറസ്‌റ്റ്.
from kerala news edited
via IFTTT