എണ്ണ, ബജറ്റ് വിഷയങ്ങളില്‍ ഇറാഖ്, കുര്‍ദ് ധാരണ
2015 തുടക്കത്തില്‍ നിലവില്‍ വരുന്ന കരാര്‍ പ്രകാരം കുര്‍ദ് സ്വയംഭരണപ്രദേശത്തുനിന്ന് പ്രതിദിനം രണ്ടരലക്ഷം വീപ്പ എണ്ണയും കിര്‍ക്കുക്കിലെ തര്‍ക്ക പ്രദേശത്തുനിന്ന് മൂന്നുലക്ഷം വീപ്പ എണ്ണയും കയറ്റുമതി ചെയ്യും.
ഫെഡറല്‍ എണ്ണക്കമ്പനി വഴിയായിരിക്കും കയറ്റുമതി. ഇതിന് പകരമായി ദേശീയ വരുമാനത്തിലെ കുര്‍ദ് മേഖല സര്‍ക്കാറിന്റെ വിഹിതം ബാഗ്ദാദ് അവര്‍ക്ക് വിട്ടുകൊടുക്കും. ഏകപക്ഷീയമായി എണ്ണകയറ്റുമതി ചെയ്യാനുള്ള കുര്‍ദ് ഭരണകൂടത്തിന്റെ നീക്കത്തെത്തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ ഒരു വര്‍ഷത്തോളമായി മരവിപ്പിച്ചുവെച്ചിരിക്കയായിരുന്നു ഇത്.
ഇറാഖ് സൈനികബജറ്റിന്റെ ഒരു ഭാഗം കുര്‍ദ് പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇറാഖ് ബജറ്റില്‍നിന്ന് നൂറുകോടി ഡോളര്‍ പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും കുര്‍ദ് പ്രധാനമന്ത്രി ബര്‍സാനി പറഞ്ഞു.
from kerala news edited
via IFTTT