121

Powered By Blogger

Wednesday, 3 December 2014

അടിവസ്‌ത്രത്തില്‍ റേഡിയോ വെസ്‌റ്റുകളും ട്രാന്‍സ്‌മിറ്ററും ; ചൈനയിലേത്‌ ഹൈടെക്‌ കോപ്പിയടി









Story Dated: Wednesday, December 3, 2014 04:11



mangalam malayalam online newspaper

ബീജിംഗ്‌: മറ്റാര്‍ക്കും അറിയില്ലെങ്കിലും എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ വാങ്ങുന്ന ഇന്ത്യാക്കാര്‍ക്ക്‌ അറിയാം സാങ്കേതിക വിദ്യയിലുള്ള ചൈനാക്കാരന്റെ മഹത്വം. വേണമെങ്കില്‍ ഐ ഫോണ്‍ വരെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജനെ നിര്‍മ്മിക്കുന്ന ചൈനയില്‍ വിവിധ പരീക്ഷകളില്‍ ചെറുതും നൂതനവുമായ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കോപ്പിയടി നടത്താന്‍ സഹായിച്ചിരുന്ന ഉപചാപക സംഘത്തെ ചൈനീസ്‌പോലീസ്‌ കുടുക്കി.


വയര്‍ലെസ്‌ ഘടിപ്പിച്ച പിന്‍ഹോള്‍ ക്യാമറകള്‍ വഴി വിവിധ പരീക്ഷകളില്‍ വ്യാപക കോപ്പിയടി നടത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച സംഘമാണ്‌ പിടിയിലായത്‌. അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക്‌ പ്രവേശനം നേടുന്നതിനായുള്ള സാറ്റ്‌, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍ മുതല്‍ സര്‍വകലാശാല, സ്‌കൂള്‍ പരീക്ഷകളില്‍ വരെ ഇവരുടെ ഉപകരണങ്ങള്‍ ഉഴപ്പന്മാര്‍ ഉപയോഗിച്ച്‌ രക്ഷപെട്ടെന്നാണ്‌ വിവരം. രാജ്യത്തുടനീളം നീളുന്ന നെറ്റ്‌വര്‍ക്കില്‍ പെട്ട 11 പേരെയാണ്‌ പിടികൂടിയത്‌.


ജയിംസ്‌ ബോണ്ട്‌ സിനിമകളെ വെല്ലുന്ന രീതിയിലുള്ള ലഘു ഉപകരണങ്ങളാണ്‌ ഇവര്‍ പരീക്ഷ ജയിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക്‌ വിതരണം ചെയ്‌തത്‌. വയര്‍ലെസ്സുള്ള പിന്‍ഹോള്‍ ക്യാമറകള്‍ ഒളിപ്പിച്ച കണ്ണടകള്‍, വാച്ചുകള്‍, ഇറേസറുകള്‍, പെന്‍സിലുകള്‍ തുടങ്ങിയ രാജ്യത്തുടനീളമായി ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിയതായി പോലീസ്‌ കണ്ടെത്തി. പരീക്ഷയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ വയര്‍ലെസ്‌ ഘടിപ്പിച്ച പിന്‍ഹോള്‍ ക്യാമറകള്‍ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്‌ തട്ടിപ്പ്‌ സംഘത്തിന്റെ നെറ്റ്‌വര്‍ക്കിലേക്ക്‌ അയയ്‌ക്കും. ചെറിയ സ്‌ക്രീനുകള്‍ വരുന്ന വിവിധ ഉപകരണങ്ങള്‍ വഴി ഉത്തരങ്ങള്‍ ഒന്നൊന്നായി സിന്‍ഡിക്കേറ്റ്‌ മാനേജര്‍മാര്‍ തിരിച്ചു നല്‍കുകയും ചെയ്യും. വോയ്‌സ് മോഡിലും ഉത്തരങ്ങള്‍ നല്‍കിയിരുന്നു.


വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ബാവോജി നഗരത്തിലെ ഷാന്‍സി സാനേ കോളേജിലെ അദ്ധ്യാപകര്‍ പരീക്ഷയ്‌ക്കിടയില്‍ ഹാളില്‍ നിന്നും പുറത്തേക്ക്‌ പോയ കുട്ടികളുടെ വസ്‌ത്രങ്ങളില്‍ തുന്നിയ സാങ്കേതിക ഉപകരണങ്ങളുടെ പ്രകാശം കണ്ടെത്തിയതോടെയാണ്‌ ആധുനിക കോപ്പിയടി ശ്രദ്ധയില്‍ പെട്ടത്‌. ചിലര്‍ ഒളിപ്പിച്ച റിസീവര്‍ ഉപയോഗിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ അല്‍പ്പം കൂടി കടന്നു. റേഡിയോ വെസ്‌റ്റുകളും ട്രാന്‍സ്‌മിറ്ററും അടിവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു അവരുടെ കോപ്പിയടി. ചെറിയ തരം ക്യാപ്‌സൂള്‍ വയര്‍ലെസ്‌ ഈയര്‍ പീസുകള്‍, ചെറിയ ട്രാന്‍സ്‌മിറ്ററുകള്‍ എന്നിവയും അധ്യാപകര്‍ പിടിച്ചെടുത്തു. ബൈനോക്കുലര്‍ ക്‌ളോസ്‌ സര്‍ക്യൂട്ട്‌ ക്യാമറ എന്നിവ ഉപയോഗിച്ചാണ്‌ അധ്യാപകര്‍ ഈ ഹൈടെക്‌ കോപ്പിയടിയെ നേരിട്ടത്‌.


ഷാന്‍സി പ്രവിശ്യയില്‍ മാത്രം 3,800 വിദ്യാര്‍ത്ഥികളാണ്‌ പിടിയിലായത്‌. സംഭവം പുറത്ത്‌ വന്നതോടെ അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒക്‌ടോബറില്‍ നടന്ന സാറ്റ്‌ എക്‌സാമിനേഷന്‍ കോപ്പിയടി ആരോപണത്തിന്റെ നിഴലിലായിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ പരീക്ഷാഫലം സംഘാടകര്‍ താമസിപ്പിക്കുകയാണ്‌.










from kerala news edited

via IFTTT