സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയും
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് പഠനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ വില വീണ്ടും കുറയുമെന്നും 2018ഓടെ 6300 രൂപ ശരാശരി വിലയിലെത്തുമെന്നും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷനാണ് വെളിപ്പെടുത്തിയത്. 2014-ല്‍ ഇതിന്‍റെ ശരാശരിവില 8360 രൂപയായിരുന്നു.
ചൈനയും ഇന്ത്യയുമാണ് വിലകുറഞ്ഞഫോണുകള്‍ സാധാരണക്കാരിലെത്തിക്കാന്‍ സഹായിച്ചത്. അതേസമയം ആപ്പിള്‍ ഫോണുകളുടെ വില കുറയില്ലെന്നും പഠനം പറയുന്നു.
2018 ആവുമ്പോഴേക്കും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ക്കറ്റിന്റെ 80 ശതമാനം പിടിച്ചടക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരാനുള്ള സാധ്യതയും കുറവായാണ് കരുതുന്നത്.
2014-ല്‍ ലോകവ്യാപകമായി 130 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 26.3 ശതമാനം വര്‍ധന. എന്നാല്‍ 2015-ല്‍ ഇത് 140 കോടിയായി വര്‍ധിക്കാനേ പഠനത്തില്‍ സാധ്യത കാണുന്നുള്ളൂ.
from kerala news edited
via IFTTT