121

Powered By Blogger

Wednesday, 3 December 2014

പോലീസുകാര്‍ക്ക്‌ ലാത്തിക്കും തോക്കിനും പുറമേ കാമറയും









Story Dated: Wednesday, December 3, 2014 05:43



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: യുഎസിലെ പോലീസിന്‌ ലാത്തിക്കും തോക്കിനും പുറമേ കാമറയും നല്‍കാന്‍ തീരുമാനമായി. പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടേതാണ്‌ പുതിയ ആശയം. ഫെല്‍ഗുസനില്‍ കറുത്തവര്‍ഗക്കാരനെ പോലീസ്‌ വെടിവെച്ചു കൊല്ലുകയും തുടര്‍ന്ന്‌ പോലീസും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുമാണ്‌ പോലീസ്‌ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചത്‌. പോലീസ്‌ ജനങ്ങളോട്‌ പെരുമാറുന്നത്‌ എങ്ങനെയെന്ന്‌ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന നിലപാടിലാണ്‌ അദ്ദേഹം.


450 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അന്‍പതിനായിരത്തോളം പോലീസുകാരാണ്‌ ഉള്‍പ്പെടുക. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ 170 ഡിഗ്രിയില്‍ പകര്‍ത്താന്‍ ശേഷിയുള്ള കാമറയ്‌ക്ക് രാത്രിയിലെ ദൃശ്യങ്ങളും ശേഖരിക്കാന്‍ സാധിക്കും. ഇതിലൂടെ പോലീസും ജനങ്ങളുും ഒരുപോലെ ജാഗ്രത കാണിക്കുമെന്നും ജനങ്ങള്‍ക്ക്‌ പോലീസിലുള്ള അവിശ്വാസം കുറയുമെന്നുമാണ്‌ പ്രതീക്ഷ. എന്നാല്‍ പോലീസിന്‌ അനുവദിച്ചിട്ടുള്ള ആയുധങ്ങളില്‍ കുറവുവരുത്തണമെന്ന ആവശ്യം ഒബാമ തള്ളി.










from kerala news edited

via IFTTT