Story Dated: Wednesday, December 3, 2014 05:01
ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70 പേര്‍ അറസ്‌റ്റിലാകുകയും ചെയ്‌ത ത്രിലോക്‌പുരി കലാപം നാട്ടുകാരില്‍ നിന്നും സ്‌കൂളുകളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ജാതിയും മതവും ചോദിച്ച് വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതായിട്ടാണ് വിവരം.
സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്ന പോലീസ് അന്വേഷണത്തിലാണ് ഒരു മാസം മുമ്പ് മുന്ന് ദിവസം നീണ്ടു നിന്ന കലാപത്തിന്റെ അംശം ക്‌ളാസ് മുറികളിലേക്ക് നീങ്ങുന്നതായി സംശയം ഉയരുന്നത്. അടുത്തിടെ ഡല്‍ഹിയിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന സംഭവത്തില്‍ പോലീസിന് ലഭിച്ച പരാതിയില്‍ ഇരയായ വിദ്യാര്‍ത്ഥിയോട് അക്രമികളായ വിദ്യാര്‍ത്ഥികള്‍ മതമേതാണെന്ന് ചോദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
മര്‍ദ്ദിക്കുന്നതിന് മുമ്പ് കുട്ടികള്‍ തന്റെ മതം ചോദിച്ചിരുന്നതായി ഇര പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ശനിയാഴ്‌ച സ്‌കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ തല്ലുന്നതിന് മുമ്പായി കുട്ടികള്‍ ഇരയായ കുട്ടിയോട് മുസ്‌ളീമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചിരുന്നതായിട്ടാണ് വിവരം. ഈ സംഭവം നടന്നതിന് പിന്നാലെ പോലീസ് ദ്രുത കര്‍മ്മസേനയെ ഈ സ്‌കൂളിലേക്ക് അയച്ചിരുന്നു. മുസ്‌ളീമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചായിരുന്നു സ്‌കൂളില്‍ ഒമ്പതാം ക്‌ളാസ്സുകാരനെ മറ്റ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.
താന്‍ മതം പറഞ്ഞപ്പോള്‍ 30 ലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി പയ്യന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ഈ വിഷയത്തെ പിള്ളേരുകളി എന്ന് പറഞ്ഞ് പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന് പയ്യന്റെ പിതാവ് പറയുന്നു. ഡല്‍ഹിയിലെ മറ്റൊരു സ്‌കൂളായ മയുര്‍ വിഹാറില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മതത്തെ പരിഹസിക്കാന്‍ കൂട്ടത്തില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇറച്ചി മുഖത്ത് തേച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്‌കൂള്‍ അധികൃതര്‍ സംഭവം നിഷേധിച്ചിട്ടുണ്ട്.
from kerala news edited
via IFTTT