Story Dated: Wednesday, December 3, 2014 03:52
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ് അപ്പീല്‍ നല്‍കി. കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് താന്‍ അല്ലെന്നും നടപടിക്കുള്ള സി.ബി.ഐ ശിപാര്‍ശ നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
അപ്പീല്‍ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിബി മാത്യൂസ് സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് കോടതിയെ സമീപിക്കുമെന്ന് സിബി മാത്യുസ് നേരത്തെ വ്യക്മാക്കിയിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ തുടക്കത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു സിബി മാത്യൂസ്. പിന്നീട് വിശദമായ അന്വേഷണം നടത്തിയ സി.ബി.ഐ ചാരവൃത്തി നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള സര്‍ക്കാരിനെ വിമര്‍ശിക്കുകയും ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്.
from kerala news edited
via IFTTT