121

Powered By Blogger

Wednesday, 3 December 2014

അയ്യപ്പന്മാര്‍ സഞ്ചരിച്ച കാര്‍ തട്ടി വയോധിക മരിച്ചു









Story Dated: Wednesday, December 3, 2014 04:49



mangalam malayalam online newspaper

റാന്നി; ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച്‌ വയോധിക മരിച്ചു. പെരുനാട്‌ മാമ്പ്രക്കുഴി വാലുപറമ്പില്‍ ശ്രീധരന്റെ ഭാര്യ സി.എന്‍ അമ്മിണി -75 ആണ്‌ മരിച്ചത്‌. ഇന്ന്‌ പകല്‍ പതിനൊന്നരയോടെ പെരുനാട്‌ മഠത്തുംമൂഴിക്കു സമീപം എ.ടി.എം കൗണ്ടറിനു മുന്‍വശത്തായിരുന്നു അപകടം.


പെരുനാട്ടിലെ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്ന അമ്മിണിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ഉടന്‍തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറലാശുപത്രി മോര്‍ച്ചറിയില്‍. കന്യാകുമാരി സ്വദേശികളാണ്‌ കാറിലുണ്ടായിരുന്ന അയ്യപ്പന്മാര്‍. വാഹനം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.


അമ്മിണിയുടെ മക്കള്‍. സുധാമണി, സുലോചന, സുശീല, പ്രകാശ്‌, സുനില (മോളി). മരുമക്കള്‍. വാസുക്കുട്ടി, മോഹനന്‍, തങ്കച്ചന്‍, ശോഭന, പരേതനായ രാജന്‍.










from kerala news edited

via IFTTT