121

Powered By Blogger

Wednesday, 3 December 2014

അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.








അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.


Posted on: 04 Dec 2014


അബുദാബി: റീം അയലന്റില്‍ അമേരിക്കന്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകം നടന്ന മാളിലെ പൊതു ടോയ്‌ലറ്റിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കടന്നുപോകുന്നതും ഒന്നരമണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെ തിരിച്ചറിയുന്നതിനായി അബുദാബി പോലീസ് ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് അയലന്റിലെ ബൊട്ടീക് മാളില്‍ സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റില്‍ 37 വയസ്സുളള സ്‌കൂള്‍ അധ്യാപികയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കുത്താനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പര്‍ദ ധരിച്ചെത്തിയ ആള്‍ യുവതിയുമായി വഴക്കിട്ടതായും ഇരുവരും തമ്മില്‍ കൈയാങ്കളി നടന്നതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമി തലയും മുഖവും പൂര്‍ണമായും മറച്ച നിലയിലായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കെട്ടിടത്തിലെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ ഇറങ്ങി കെട്ടിടത്തിലേക്ക് പ്രവേശിച്ച വ്യക്തി ഇടംകൈ വശമുള്ളയാളാണെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ഒരു സ്ത്രീ ഈ പര്‍ദവേഷക്കാരിയെ ചോദ്യം ചെയ്യാനായി എത്തുന്നതും കാണുന്നുണ്ട്. തുടര്‍ന്ന് കറുപ്പു വേഷത്തിലെത്തിയ പുരുഷന്‍ ബേസ്‌മെന്റിലെ കാറില്‍ കയറി പോകുന്നതും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്. ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 8002626 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.











from kerala news edited

via IFTTT