121

Powered By Blogger

Wednesday, 3 December 2014

റവന്യൂ ജനസമ്പര്‍ക്ക പരിപാടി ജനുവരിയില്‍: അപേക്ഷകള്‍ ഡിസംബര്‍ 20 വരെ നല്‍കാം











Story Dated: Wednesday, December 3, 2014 03:49


മലപ്പുറം: റവന്യൂ-കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്‌ ജനുവരിയില്‍ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ജനസമ്പര്‍ക്ക പരിപാടിക്കു മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ യോഗം ചേര്‍ന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതുജനങ്ങള്‍ക്ക്‌ ഡിസംബര്‍ 20 വരെ നല്‍കാം. പോക്കു വരവ്‌, ഭൂപരിഷ്‌കരണവും പരിപാലനവും, ഭൂ പതിവ്‌, പട്ടയം, അതിര്‍ത്തി നിര്‍ണയം, മറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ്‌ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ നിധി എന്നിവയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകളും പരിഗണിക്കും. അപേക്ഷകള്‍ കലക്‌ടറേറ്റ്‌, ആര്‍.ഡി.ഒ, താലൂക്ക്‌, വില്ലേജ്‌ ഓഫീസുകളില്‍ സ്വീകരിക്കും. സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക്‌ രശീത്‌ നല്‍കുമെന്നും കലക്‌ടര്‍ അറിയിച്ചു. പോക്കുവരവ്‌ കേസുകളില്‍ തീര്‍പ്പാക്കാനുള്ള 12000 അപേക്ഷകളിലും ഡിസംബര്‍ 31 നകം അന്തിമ തീരുമാനമെടുക്കും. താലൂക്ക്‌ തലത്തില്‍ ഈ ആഴ്‌ച തന്നെ യോഗം ചേര്‍ന്ന്‌ വില്ലേജ്‌തല അദാലത്ത്‌ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബ സഹായ നിധി, പ്രകൃതി ദുരന്ത ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട്‌ ലഭിക്കുന്ന അപേക്ഷകളില്‍ ഫണ്ട്‌ ലഭ്യമാകുന്ന മുറയ്‌ക്ക് മാത്രമേ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യൂ. എന്നാല്‍ മറ്റ്‌ അപേക്ഷകളില്‍ ജനസമ്പര്‍ക്ക പരിപാടി ദിവസം തന്നെ അപേക്ഷകന്‌ പട്ടയം/സര്‍ട്ടിഫിക്കറ്റ്‌ മറ്റ്‌ രേഖകള്‍ എന്നിവ കൈമാറുന്ന രീതിയിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പരിഗണിക്കില്ല. പൊതുജനങ്ങള്‍ നല്‍കിയ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതു കൂടാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനുള്ള ഒരവസരമായി കൂടി ഉദ്യോഗസ്‌ഥര്‍ കണക്കാക്കണമെന്ന്‌ കലക്‌ടര്‍ അറിയിച്ചു. ഡിസംബര്‍ 16 ന്‌ കലക്‌ടറേറ്റില്‍ മോക്ക്‌ അദാലത്ത്‌ നടത്തും. അതിന്‌ മുന്‍പ്‌ തീര്‍പ്പാക്കാവുന്ന ഫയലുകള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കണം. അദാലത്തുമായി ബന്ധപ്പെട്ട്‌ താലൂക്ക്‌- വില്ലേജ്‌ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ എല്ലാ ദിവസവും നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എംന്‌ ഇ-മെയില്‍ ചെയ്യണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.

എ.ഡി.എം: എം.ടി ജോസഫ്‌, തിരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലന്‍, ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT